ജമ്മു കശ്മീർ ഗവർണർ ഭരിക്കുന്നത് ഇത് ഏഴാം തവണ
സ്വന്തം ലേഖകൻ ശ്രീനഗർ: നാലു ദശകത്തിനിടെ ജമ്മു കശ്മീർ ഗവർണർ ഭരണത്തിനു കീഴിലായത് ഏഴു തവണ. ബിജെപി-പിഡിപി സർക്കാർ വീണ സാഹചര്യത്തിൽ വീണ്ടും ഗവർണർ ഭരണം വന്നാൽ എട്ടാം തവണയാകും. ഗവർണർ എൻ.എൻ. വോറയുടെ ഭരണകാലത്ത് കേന്ദ്രഭരണം ഏർപ്പെടുത്തേണ്ടി വരുന്നതു നാലാം വട്ടവും. 2008 ജൂൺ 25ന് ആണ് വോറ ഗവർണറായത്. അദ്ദേഹത്തിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണപ്രതിസന്ധി. ഏഴുതവണയും കേന്ദ്രഭരണത്തിനു നിമിത്തമായത് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച മെഹബൂബ മുഫ്തിയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ആയിരുന്നു. കഴിഞ്ഞ […]