play-sharp-fill

ഫ്‌ളാറ്റ് മുതലാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് ഫ്‌ളാറ്റുടമകളും ഒളിവിൽ ; പിന്തുടർന്ന് ക്രൈംബ്രാഞ്ച്.

  സ്വന്തം ലേഖിക കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ഒളിവിൽ. മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഹോളിഫെയ്ത്ത് നിർമ്മാണക്കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് ഹാജരാക്കും. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തന്നെ പറഞ്ഞതോടെ […]

രണ്ടാം നോട്ട് നിരോധനത്തിലേയ്ക്ക് രാജ്യം നീങ്ങുന്നതിന് കാരണം ‘ആട് 2’ ..! രണ്ടായിരം നോട്ടിന്റെ അച്ച് അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ; മലയാള സിനിമ വീണ്ടും യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം അതിർത്തി കടന്ന് നോട്ടിന്റെ രഹസ്യ അച്ച് കേരളത്തിലേയ്ക്ക് വരുന്നതായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് രണ്ടിന്റെ കഥ. ഇത് നമ്മുടെ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന കാഴ്ച. ചിപ്പുണ്ടെന്നും , ലേസർ ടെക്നോളജി ഉണ്ടെന്നും ,അത്യാധുനിക സംവിധാനം ഉണ്ടെന്നും അവകാശപ്പെട്ട നോട്ടിന്റെ കള്ളനോട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയത്. രണ്ടായിരം നോട്ടിന്റെ രഹസ്യ കോഡ് ചോർന്ന് പാക്കിസ്ഥാനിൽ എത്തിയതായും , ഇവിടെ ഇന്ത്യൻ നോട്ടിനെ വെല്ലുന്ന കള്ളനോട്ട് അച്ചടിച്ച് വിതരണത്തിന് തയ്യാറായതായുമാണ്  റിപ്പോർട്ട് […]

കോൺഗ്രസിനും സിപിഎമ്മിനും നിസംഗഭാവം: കാനത്തിനും സഭാ അദ്ധ്യക്ഷനെ തണുപ്പിക്കാനായില്ല: അഞ്ചംഗത്തിൽ ഓർത്തഡോക്സ് സഭ ബിജെപിക്കൊപ്പമോ ? നായർ വോട്ടില്ലെങ്കിലും കോന്നിയിൽ സുരേന്ദ്രൻ കടന്ന് കുടും

സ്വന്തം ലേഖകൻ കോട്ടയം: പിറവം പള്ളി ആരാധനയ്ക്കായി ഓർത്തഡോക്സ് സഭയ്ക്ക് തുറന്ന് നൽകിയിട്ടും ചുവപ്പിനോടുള്ള അകൽച്ച വിടാതെ ഓർത്തഡോക്സ് സഭാ നേതൃത്വം. ഓർത്തഡോക്സ് പാർട്ടി എന്ന് പേര് കേട്ട കോൺഗ്രസിനോടും സഭ കാര്യമായ മമത കാട്ടുന്നില്ല. പേരെടുത്ത് പറയാതെ സി പി എമ്മിനെ സഭ വിമർശിക്കുന്നു. കോൺഗ്രസിനെയും സി പി എമ്മിനെയും തള്ളിപ്പറയുന്ന സഭ അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിൻതുണച്ചേയ്ക്കും എന്നാണ് സൂചന. ക്രൈസ്തവ വോട്ടിന് ഏറെ പ്രാധാന്യമുള്ള കോന്നി ഉപതിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ബി ജെ പിയ്ക്കും കെ.സുരേന്ദ്രനും നിർണ്ണായകമാകും. പേരെടുത്ത് […]

നോക്കു കൂലിയല്ല: നോക്കി പഠിക്കണം ഈ പൊലീസിനെ: കാക്കിയണിഞ്ഞ പൊലീസുകാർ ചുമട്ട് തൊഴിലാളികളായി

സ്വന്തം ലേഖകൻ ചേർത്തല: കേരള പൊലീസിനെ പഴി പറഞ്ഞ് മാത്രം പഠിച്ച മലയാളികൾ കാണുക ഈ കാക്കിക്കാരുടെ കാരുണ്യത്തിന്റെ മുഖം. കാക്കിയണിഞ്ഞ കേരള പൊലീസ് സംഘം തങ്ങളുടെ സേവന സന്നദ്ധത തെളിയിച്ചിരിക്കുകയാണ് ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. എടത്തല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് മാതൃകാ പരമായ പെരുമാറ്റത്തിലൂടെ കയ്യടി നേടിയിരിക്കുന്നത്. ചുമട്ട് തൊഴിലാളികൾ നോക്ക് കൂലി വാങ്ങി ജോലി ചെയ്യുമ്പോഴാണ് യാതൊരു കൂലിയും വാങ്ങാതെ പൊലീസ് സേവനം ചെയ്യുന്നത്. ഞങ്ങൾ നോക്കി നിൽക്കാറില്ല… കൂലിയും വാങ്ങാറില്ല… ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് […]

ഇനി ചികിത്സിക്കാൻ മറിയം ത്ര്യേസ്യയെ വിളിച്ചാൽ മതി ..! അനുഭവസാക്ഷ്യം പറഞ്ഞ ഡോ.വി.കെ ശ്രീനിവാസനെതിരെ ഐ എം എ: ഡോക്ടർ വരാൻ കാത്തിരിക്കുന്നു മറ്റു ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വത്തിക്കാനിൽ പോയി അനുഭവസാക്ഷ്യം പറഞ്ഞ ഡോക്ടർ ശ്രീനിവാസൻ കുടുക്കിലേയ്ക്ക്. തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന്‍ ഡോ. വി.കെ ശ്രീനിവാസനെതിരെയാണ് ഇപ്പോൾ കേരളത്തിലെ ഡോക്ടർമാരും ,ഇവരുടെ സംഘടനയും രംഗത്ത് എത്തിയിരിക്കുന്നത്. ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമെന്നാണ് ഡോക്ടര്‍ വി.കെ. ശ്രീനിവാസന്‍ വത്തിക്കാനിൽ എത്തി അനുഭവസാക്ഷ്യം പറഞ്ഞിരുന്നു. മറിയം ത്ര്യേസ്യയെ വിശുദ്ധയാക്കിയത് ഡോക്ടറുടെ ഈ പ്രഖ്യാപനത്തോടെയായായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്. ഐഎംഎ […]

ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു: ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവായ വില്ലേജ് ഓഫിസറെ വീട്ടിൽ കയറി കുത്തിക്കൊന്നു: കൊടും ക്രൂരനായ കൊലപാതകി വീണ്ടും കുറ്റക്കാരനെന്ന് കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കൊടും കുറ്റവാളിയ്ക്കു ഒടുവിൽ രണ്ടു കേസിലും ശിക്ഷ. പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗത്ത് തൊണ്ണനാംകുന്നേൽ വീട്ടിൽ ബാബുവിനെ (49)യാണ് രണ്ടാം കേസിലും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബന്ധുവായ വില്ലേജ് ഓഫിസറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷമാണ് യുവാവിനെ കുത്തിക്കൊന്ന കേസിൽ, ഇപ്പോൾ ബാബു കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധിക്കും. 2012 ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളൂർ കുന്നേൽപ്പീടിക ഭാഗത്ത് […]

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കൊല്ലം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹോ​ട്ട​ലി​ല്‍ ​നി​ന്നും വാങ്ങിയ കു​ഴി​മ​ന്തി ക​ഴി​ച്ച്‌ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ചടയമംഗലം സ്വദേശി സാഗര്‍-പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ചടയമംഗലത്തുള്ള ഒരു ഹോട്ടലില്‍ നിന്നും കുടുംബമായി എത്തിയ ഇവര്‍ കുഴിമന്തി കഴിച്ച ശേഷം മകള്‍ക്ക് പാഴ്സലും വാങ്ങി വീട്ടിലെത്തിയിരുന്നു. പാഴ്സല്‍ കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് രാത്രിയോടെ ശരീരിക അസ്വസ്ഥത ഉണ്ടായെന്നും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ശ്വാസ […]

പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക തൃശൂര്‍: പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക കിട്ടാനാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കയ്പമംഗലം സ്വദേശി മനോഹരനാണ് (68) കൊല്ലപ്പെട്ടത്. മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ മനോഹരന്റെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തുനിന്നും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണു ഗുരുവായൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ […]

മാർക്ക് ദാന വിവാദം: പ്രൊ.വൈസ് ചാൻസലറെ കെ.എസ്.യു

സ്വന്തം ലേഖകൻ കോട്ടയം : എംജി സർവകലാശാലയുടെ മാർക്ക് ദാന വിഷയത്തിൽ സർവ്വകലാശാല ആസ്ഥാനത്ത് പ്രോ വൈസ് ചാൻസിലറെ തടഞ്ഞു വച്ച് കെ.എസ്.യു പ്രതിഷേധം. ഓഫീസിൽ കയറാൻ കഴിയാതെ പതിനഞ്ച് മിനിറ്റിലധികം പുറത്ത് നിൽക്കേണ്ടി വന്നു. രാവിലെ വൈസ് ചാൻസലറെ തടയാനാണ് കെ.എസ്.യു പ്രവർത്തകർ എത്തിയത്. എന്നാൽ അദ്ദേഹം സർവ്വകലാശാല ആസ്ഥാനത്തേയ്‌ക്ക് എത്തിയില്ല. തുടർന്ന് പത്തുമണിയോടെ പ്രോ വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ എത്തിയതോടെ പ്രവർത്തകർ പാഞ്ഞെത്തി തടഞ്ഞു വയ്ക്കുകയായിരുന്നു. അഴിമതിക്കാർ അകത്തുകയറാൻ അനുവദിക്കില്ല എന്ന് പറഞ്ഞ കെ.എസ്.യു പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പ്രധാന […]