മാർക്ക് ദാന വിവാദം: പ്രൊ.വൈസ് ചാൻസലറെ കെ.എസ്.യു

മാർക്ക് ദാന വിവാദം: പ്രൊ.വൈസ് ചാൻസലറെ കെ.എസ്.യു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : എംജി സർവകലാശാലയുടെ മാർക്ക് ദാന വിഷയത്തിൽ സർവ്വകലാശാല ആസ്ഥാനത്ത് പ്രോ വൈസ് ചാൻസിലറെ തടഞ്ഞു വച്ച് കെ.എസ്.യു പ്രതിഷേധം.

ഓഫീസിൽ കയറാൻ കഴിയാതെ പതിനഞ്ച് മിനിറ്റിലധികം പുറത്ത് നിൽക്കേണ്ടി വന്നു. രാവിലെ വൈസ് ചാൻസലറെ തടയാനാണ് കെ.എസ്.യു പ്രവർത്തകർ എത്തിയത്. എന്നാൽ അദ്ദേഹം സർവ്വകലാശാല ആസ്ഥാനത്തേയ്‌ക്ക് എത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പത്തുമണിയോടെ പ്രോ വൈസ് ചാൻസലർ സി.റ്റി അരവിന്ദകുമാർ എത്തിയതോടെ പ്രവർത്തകർ പാഞ്ഞെത്തി തടഞ്ഞു വയ്ക്കുകയായിരുന്നു.

അഴിമതിക്കാർ അകത്തുകയറാൻ അനുവദിക്കില്ല എന്ന് പറഞ്ഞ കെ.എസ്.യു പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പ്രധാന വാതിൽ പൂട്ടി ഉപരോധിച്ചു.

അകത്തേയ്ക്ക് കയറാൻ സുരക്ഷാ ജീവനക്കാരും പിവിസിയും ശ്രമിച്ചെങ്കിലും പ്രവർത്തകർ പ്രതിരോധിച്ചു. തുടർന്ന് പോലീസ് എത്തിയെങ്കിലും പിവിസിയെ അകത്തേയ്ക്ക് കടത്തിവിടാൻ കെ.എസ്.യു പ്രവർത്തകർ തയ്യാറാകാതെ വന്നതോടെ പുറകുവശത്തെ വാതിൽ തുറന്ന് അദ്ദേഹത്തെ ഓഫീസിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മാറ്റി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, ജോബിൻ ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ജില്ലാ ഭാരവാഹികൾ ഡെന്നിസ് ജോസഫ്, ബിബിൻ വർഗ്ഗീസ്, ഡോൺ കരിങ്ങട, യശ്വന്ത് സി നായർ, അശ്വിൻ മോട്ടി, ജിത്തു ജോസ് ഏബ്രഹാം, എബിൻ ആന്റണി അരവിന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.