ഹിറ്റ്മാൻ മുന്നിൽ; ബ്രാഡ്മാൻ പിന്നിൽ
സ്‌പോട്‌സ് ഡെസ്‌ക് റാഞ്ചി: ടെസ്റ്റിൽ തന്നെ തഴഞ്ഞവർക്കെല്ലാം പച്ചപ്പുൽ മൈതാനത്തെ നടുക്കഷണത്തിൽ നിന്നു കൊണ്ടു മറുപടി നൽകുകയാണ് ഇന്ത്യയുടെ സാക്ഷാൽ ഹിറ്റ്മാൻ. ക്രിക്കറ്റ് ജീനിയസ് എന്ന ലോകം വാഴ്ത്തിയ സാക്ഷാൽ ബ്രാഡ്മാനെ പോലും പിന്നിലാക്കിക്കൊണ്ടു കുതിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മ. ഹോം ടെസ്റ്റിൽ ഏറ്റവും ഉയർന്ന ശരാശരി എന്ന റെക്കോർഡിലാണ് ബ്രാഡ്മാനെ രോഹിത് പിന്തള്ളിയത്. ബ്രാഡ്മാന് 98.22 ആണ് ശരാശരിയെങ്കിൽ രോഹിത്തിന് ഞായറാഴ്ചത്തെ ഇരട്ട സെഞ്ചുറി ഇന്നിംഗ്സോടെ 99.84 ആയി ആവറേജ്. കുറഞ്ഞത് 10 ടെസ്റ്റുകളെങ്കിലും കളിച്ച താരങ്ങളെയാണ് ഈ കണക്കിൽ പരിഗണിച്ചിരിക്കുന്നത്. […]