സൈനൈഡ് കൊലപാതകി ജോളിയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും: കോൺഗ്രസ് നേതാവിന്റെ മരണത്തിലും ജോളി സംശയ നിഴലിൽ; ജോളിയുമായി ബന്ധമുള്ള സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി
സ്വന്തം ലേഖകൻ കോഴിക്കോട്: സൈനൈഡ് നൽകി സ്വന്തം ഭർത്താവിനെ അടക്കം ആറു പേരെ ഇല്ലാതാക്കിയ ജോളിയുടെ പേരിലുള്ള ദുരൂഹമരണങ്ങളുടെ എണ്ണം കൂടുന്നു. ആറ് കൊലപാതകങ്ങളിലും, സാമ്പത്തിക ഇടപാടുകളിലും ജോളിയ്‌ക്കൊപ്പം നിന്ന പലരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ ജോളിയെ സഹായിച്ചവരുടെയും, ഇതുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങളുടെയും പട്ടിക തയ്യാറാക്കുകയാണ് പൊലീസ് ഇപ്പോൾ. ഇതിനിടെ ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് കൂടാതെ ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന സിപിഎം ലോക്കൽ […]