play-sharp-fill

സെക്രട്ടേറിയേറ്റ് അനക്‌സിൽ അപകടം: ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്ക്; പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.  

ട്രെയിൻ യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം; വയോധിക കുഴഞ്ഞുവീണ് മരിച്ചു:തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജയാണ് മരിച്ചത്

തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജയാണ് മരിച്ചത്. 69 വയസായിരുന്നു തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു

സംസ്ഥാനത്ത് ഇന്ന് (21/11/2024) സ്വർണ വില ഗ്രാമിന് 30 രൂപ വർധിച്ച് 7145 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (21/11/2024) സ്വർണവില ഗ്രാമിന് 30bരൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7145 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 57160 രൂപ

കൊലപാതകം നടന്ന ദിവസം ഹെൽമറ്റ് ധരിച്ചയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്: ഇയാൾ ആര്? എന്തിനു വന്നു? കൊല്ലപ്പെട്ട ജെയ്സിയുടെ ആഭരണങ്ങളും 2 മൊബൈല്‍ ഫോണുകളും നഷ്ടപ്പെ‌ട്ടി‌ട്ടുണ്ട്: കളമശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പഴുതടച്ച അന്വേഷണം

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാർട്ട്മെന്‍റില്‍ ഹെല്‍മറ്റ് ധരിച്ച് എത്തിയ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ജെയ്സിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച്‌ സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെട്ടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഹെല്‍മെറ്റ് ധരിച്ച്‌ അപ്പാർട്മെന്റില്‍ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ഊർജ്ജിതമാണ്. കൊലപാതകം നടന്ന ദിവസം […]

സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌; കോടികളുടെ ആഭരണങ്ങൾ പിടിച്ചെടുത്തു; കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്; രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്

കർണാടക: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്‌. കൈക്കൂലി പരാതികളുടെ അടിസ്ഥാനത്തിൽ നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ഒരേ സമയം ലോകായുക്ത റെയ്‌ഡ്‌ നടത്തിയത്. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണ, വജ്ര, വെള്ളി ആഭരണങ്ങളും ആഡംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് പിടിച്ചെടുത്തത്. ബംഗളൂരു, മംഗളുരു , ചിക്കബല്ലാപുര , ദാവൻഗെരെ, മാണ്ഡ്യ എന്നീ ജില്ലകളിലെ 25 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. അതേസമയം, ഇതിന് മുൻപ് അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ഏഴുജില്ലയിലായി 55 ഇടങ്ങളിൽ ലോകായുക്ത റെയ്‌ഡ്‌ നടത്തിയിരുന്നു. 12 ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു […]

കോട്ടയം ക്രിസ്തുരാജ മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ തിരുനാൾ : നാളെ കൊടിയേറും: 24ന് സമാപനം

കോട്ടയം : ക്രിസ്തുരാജ മെത്രാ പ്പൊലീത്തൻ കത്തീഡ്രലിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുനാളിന് നാളെ കൊടിയേറും. 24ന് സമാ പിക്കും. നാളെ വൈകിട്ട് 5.45ന് വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടിയേറ്റും. തുടർന്ന് കുർബാന. ഫാ. ജിൻസ് നെല്ലിക്കാട്ട് കാർമികത്വം വഹിക്കും. 23ന് രാ വിലെ 6.30ന് കുർബാന, ഫാ.ഏബ്രഹാം പറമ്പേട്ട് കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ ആരാധന. വൈകിട്ടു 3.30ന് അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ കാർമികത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധനാ സമാപനം, ആശീർവാദം. തുടർന്ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. 24ന് രാവിലെ 9.30ന് […]

ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ; ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടാകുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആണ് പ്രവീൺ പ്രണവ് യൂട്യൂബർസ്‌. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും […]

ആറാമത് റെയിൻ ഇൻ്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ കട്ടപ്പന ടൗണിൽ മൂന്നു വേദികളിലായി ഡിസംബർ 4, 5 തീയതികളിൽ നടക്കും: കുമരകം സ്വദേശി രാജപ്പനെ പ്രകൃതി പുരസ്കാരം നൽകി ആദരിയ്ക്കും.

കോട്ടയം: ആറാമത് റെയിൻ ഇൻ്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ (Rinff 2024) കട്ടപ്പന ടൗണിൽ മൂന്നു വേദികളിലായി ഡിസംബർ 4, 5 തീയതികളിലായി നടക്കും. പ്രകൃതി സംരക്ഷണമെന്ന ഉദാത്ത സന്ദേശവുമായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ അന്താരാഷ്ട്ര മത്സര വേദിയാണ് Rinff. ബേർഡ്‌സ് ക്ലബ്ബ് ഇൻ്റർനാഷണലിൻ്റേയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നാഷണൽ സർവ്വീസ് സ്‌കീമിൻ്റേയും സംയുക്ത സഹകരണത്തിലാണ് ഇക്കൊല്ലം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആറു വർഷം മുൻപ് മൂന്നാറിൽ തുടക്കം കുറിച്ച ഫെസ്റ്റിവൽ കഴിഞ്ഞ വർഷം മൂവാറ്റുപുഴ നിർമ്മല കോളേജിലായിരുന്നു നടന്നത്. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്രസംഭാ വനയ്ക്കുള്ള പ്രകൃതി […]

സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്; എഐടിയുസി ഒപ്പുശേഖരണം ആരംഭിച്ചു; ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി

ആലപ്പുഴ: സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാൻ ആലോചന ഇല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സിപിഐ. […]

അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അമിതമായ ലഹരി മരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം; വിരൽ അടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി

കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രം ആണിതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.