നോക്കു കൂലിയല്ല: നോക്കി പഠിക്കണം ഈ പൊലീസിനെ: കാക്കിയണിഞ്ഞ പൊലീസുകാർ ചുമട്ട് തൊഴിലാളികളായി

നോക്കു കൂലിയല്ല: നോക്കി പഠിക്കണം ഈ പൊലീസിനെ: കാക്കിയണിഞ്ഞ പൊലീസുകാർ ചുമട്ട് തൊഴിലാളികളായി

Spread the love

സ്വന്തം ലേഖകൻ

ചേർത്തല: കേരള പൊലീസിനെ പഴി പറഞ്ഞ് മാത്രം പഠിച്ച മലയാളികൾ കാണുക ഈ കാക്കിക്കാരുടെ കാരുണ്യത്തിന്റെ മുഖം.

കാക്കിയണിഞ്ഞ കേരള പൊലീസ് സംഘം തങ്ങളുടെ സേവന സന്നദ്ധത തെളിയിച്ചിരിക്കുകയാണ് ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടത്തല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് മാതൃകാ പരമായ പെരുമാറ്റത്തിലൂടെ കയ്യടി നേടിയിരിക്കുന്നത്.

ചുമട്ട് തൊഴിലാളികൾ നോക്ക് കൂലി വാങ്ങി ജോലി ചെയ്യുമ്പോഴാണ് യാതൊരു കൂലിയും വാങ്ങാതെ പൊലീസ് സേവനം ചെയ്യുന്നത്.

ഞങ്ങൾ നോക്കി നിൽക്കാറില്ല…
കൂലിയും വാങ്ങാറില്ല…

ഒരു പരാതിയന്വേഷിച്ചിറങ്ങിയതാണ് എടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ..
അതിനിടെയാണ് എൻ.എ.ഡി കവലക്കു സമീപം ആ കാഴ്ച അവർ കണ്ടത്. വീടുപണിയുന്നതിനായി കൊണ്ടുവന്ന വാതിലുകളും ജനാലകളും മറ്റും ഇറക്കി വെക്കാൻ ആരും സഹായത്തിനായില്ലാതെ വിഷമിച്ചു നിൽക്കുന്ന ഒരു സഹോദരി. ചാറ്റൽ മഴയത്തു നിസ്സഹായായ നിന്ന അവരെ സഹായിക്കാൻ ആ പോലീസ് ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി. ഗുഡ്സ് ഓട്ടോയിൽ കൊണ്ടുവന്ന വാതിലുകളും ജനാലകളും പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്നും ഇറക്കുന്നത് കണ്ടപ്പോൾ സമീപത്തുളള ചിലരും സഹായിക്കാനെത്തി. എളിയ സഹായമാണെങ്കിലും ആ സഹോദരിയുടെ മുഖത്ത് തെളിഞ്ഞത് സംതൃപ്ത ഭാവങ്ങളാണ്.. അതാണ്‌ പൊലീസിന് അഭിമാനവും ഉൾക്കരുത്തും പകരുന്നത്.