ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു: ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവായ വില്ലേജ് ഓഫിസറെ വീട്ടിൽ കയറി കുത്തിക്കൊന്നു: കൊടും ക്രൂരനായ കൊലപാതകി വീണ്ടും കുറ്റക്കാരനെന്ന് കോടതി

ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു: ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവായ വില്ലേജ് ഓഫിസറെ വീട്ടിൽ കയറി കുത്തിക്കൊന്നു: കൊടും ക്രൂരനായ കൊലപാതകി വീണ്ടും കുറ്റക്കാരനെന്ന് കോടതി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ ജാമ്യത്തിലിങ്ങിയ ശേഷം ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കൊടും കുറ്റവാളിയ്ക്കു ഒടുവിൽ രണ്ടു കേസിലും ശിക്ഷ.

പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗത്ത് തൊണ്ണനാംകുന്നേൽ വീട്ടിൽ ബാബുവിനെ (49)യാണ് രണ്ടാം കേസിലും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബന്ധുവായ വില്ലേജ് ഓഫിസറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശേഷമാണ് യുവാവിനെ കുത്തിക്കൊന്ന കേസിൽ, ഇപ്പോൾ ബാബു കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളൂർ കുന്നേൽപ്പീടിക ഭാഗത്ത് റോയൽ കിംങ്‌സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കൊല്ലപ്പെട്ട വിജീഷ് എത്തിയത്. അമ്മയോടും സഹോദരിയോടുമൊപ്പമെത്തിയ വിജീഷ് സുഹൃത്തായ രാജേഷിനൊപ്പം പ്രദേശത്തെ ചീട്ടുകളി കളത്തിലേയ്ക്കു പോകുകയായിരുന്നു.

രാജേഷിന്റെ സഹോദരനെ തേടിയാണ് വിജീഷും രാജേഷും ഇവിടേയ്ക്കു പോയത്. ഇവിടെ എത്തിയപ്പോൾ, ഇരു കൂട്ടർ തമ്മിൽ തർക്കം നടക്കുന്നതാണ് കണ്ടത്. ഇവരെ പിടിച്ചു മാറ്റുന്നതിനായി വിജീഷ് ഇടയ്ക്കു കയറി. ഇതോടെ ബാബുവും വിജീഷും തമ്മിലായി തർക്കം. പിന്നീട്, ഉത്സവപ്പറമ്പിൽ വച്ചുണ്ടായ തർക്കത്തിനിടെ വിജീഷിനെ ബാബു കുത്തുക്‌യായിരുന്നു.

തുടർന്ന് ആശുപത്രിയിലേയ്ക്ക് വിജീഷ് സ്വയം പിക്കപ്പ് വാൻ ഓടിച്ചു പോയെങ്കിലും വഴിയിൽ വച്ച് കുഴഞ്ഞു വീണു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിജീഷ് മരിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി സി.ഐ ആയിരുന്ന, ഇപ്പോൾ വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സാജു വർഗീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് കോടതിയിലെത്തിയ കേസിൽ ഇതുവരെ 46 സാക്ഷികളെ വിസ്തരിച്ചു, 29 പ്രമാണങ്ങൾ നൽകി, 20 പ്രമാണങ്ങൾ ഹാജരാക്കി. കേസിൽ അഡ്വ.ഗിരിജ ബിജു സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായി.
ഈ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കെ ബന്ധുവായ വില്ലേജ് ഓഫിസറെ കുത്തിക്കൊന്ന കേസിൽ ബാബുവിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജീവപര്യന്തം തടവിന് ബാബുവിനെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.