
രണ്ടാം നോട്ട് നിരോധനത്തിലേയ്ക്ക് രാജ്യം നീങ്ങുന്നതിന് കാരണം ‘ആട് 2’ ..! രണ്ടായിരം നോട്ടിന്റെ അച്ച് അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ; മലയാള സിനിമ വീണ്ടും യാഥാർത്ഥ്യമാകുന്നു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നോട്ട് നിരോധനത്തിന് ശേഷം അതിർത്തി കടന്ന് നോട്ടിന്റെ രഹസ്യ അച്ച് കേരളത്തിലേയ്ക്ക് വരുന്നതായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് രണ്ടിന്റെ കഥ. ഇത് നമ്മുടെ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന കാഴ്ച.
ചിപ്പുണ്ടെന്നും , ലേസർ ടെക്നോളജി ഉണ്ടെന്നും ,അത്യാധുനിക സംവിധാനം ഉണ്ടെന്നും അവകാശപ്പെട്ട നോട്ടിന്റെ കള്ളനോട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
രണ്ടായിരം നോട്ടിന്റെ രഹസ്യ കോഡ് ചോർന്ന് പാക്കിസ്ഥാനിൽ എത്തിയതായും , ഇവിടെ ഇന്ത്യൻ നോട്ടിനെ വെല്ലുന്ന കള്ളനോട്ട് അച്ചടിച്ച് വിതരണത്തിന് തയ്യാറായതായുമാണ് റിപ്പോർട്ട് , ഇതേ തുടർന്നാണ് രാജ്യം രണ്ടാം നോട്ട് നിരോധനത്തിന് ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന..
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ , പാക്കിസ്ഥാനിൽ അച്ചടിച്ച് വിതരണത്തിന് തയ്യാറായ കള്ളനോട്ടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നടപടി എന്നാണ് രഹസ്യ വിവരം.
അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യയില്‍ പ്രിന്റ് ചെയ്യുന്ന അതേ ഗുണമേന്മയിലുള്ള നോട്ടുകള്‍ പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായ റിപ്പോര്‍ട്ടാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍സെല്‍ കണ്ടെത്തിയത്. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടില്‍ സ്ഥിതിചെയ്യുന്ന പ്രസിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സി കൂടാതെ ബംഗ്ലാദേശ് കറന്‍സിയും പാകിസ്ഥാന്‍ അച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിംഗ് ഫീച്ചറുകള്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ഈ സംഭവമെല്ലാം പാകിസ്ഥാന്റെ അറിവോടെയാണെന്നും കണ്ടെത്തിയിരുന്നു. സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്.
ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്ബോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതിന് പിന്നില്‍ പിടികിട്ടാപുള്ളിയായ ദാവൂദ് ഇബ്രാഹിന്റെ മേല്‍നോട്ടത്തിലുള്ള ഡികമ്പനിയാണെന്നും സൂചനയുണ്ട്. ഇന്ത്യന്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജനില്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ് ഇവ. കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്.
ആറു മാസം മുന്‍പ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോട്ടുകളുടെ വലതു ഭാഗത്ത് താഴെ പ്രിന്റ് ചെയ്തിരിക്കുന്ന എക്‌സ്‌പ്ലോഡിംഗ് സീരിസ് നമ്പറുകള്‍ പോലും ഇപ്പോള്‍ കള്ള നോട്ടുകളില്‍ കാണാമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.