ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹോ​ട്ട​ലി​ല്‍ ​നി​ന്നും വാങ്ങിയ കു​ഴി​മ​ന്തി ക​ഴി​ച്ച്‌ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ചടയമംഗലം സ്വദേശി സാഗര്‍-പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം ചടയമംഗലത്തുള്ള ഒരു ഹോട്ടലില്‍ നിന്നും കുടുംബമായി എത്തിയ ഇവര്‍ കുഴിമന്തി കഴിച്ച ശേഷം മകള്‍ക്ക് പാഴ്സലും വാങ്ങി വീട്ടിലെത്തിയിരുന്നു. പാഴ്സല്‍ കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് രാത്രിയോടെ ശരീരിക അസ്വസ്ഥത ഉണ്ടായെന്നും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു.

സംഭവത്തില്‍ രക്ഷിതാക്കള്‍ ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭ​ക്ഷ​ണം വാ​ങ്ങി​യ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്.

കുഴിമന്തി പോലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതെന്നും ഇത്തരത്തിലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ദഹന പ്രശ്നം ഉണ്ടാക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനോദ്‌കുമാര്‍ പറഞ്ഞു.