മോട്ടോർ വാഹന വകുപ്പിന്റെ വിരട്ട് ഏറ്റു: നാഗമ്പടം പാലത്തിലെ പരസ്യ ബോർഡിന്റെ ഉയരം കൂട്ടി നഗരസഭ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്
സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലത്തിൽ പണം മാത്രം ലക്ഷ്യമിട്ട് പരസ്യബോർഡ് സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം മോട്ടോർ വാഹന വകുപ്പ് വെട്ടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ വിരട്ടിനെ തുടർന്ന് നാഗമ്പടം പാലത്തിൽ അപകടകരമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടി. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടതിനെ തുടർന്നാണ് നഗരസഭ അധികൃതർ വഴിവിളക്കിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡിന്റെ ഉയരം കൂട്ടിയത്. നാഗമ്പടം മേൽപ്പാലത്തിൽ സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്ക് സ്ഥാപിക്കുന്നതിനായിരുന്നു നഗരസഭയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് നഗരസഭ […]