മൂന്നു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റിന് സർക്കാർ നൽകുന്നത് 25 ലക്ഷം നഷ്ടപരിഹാരം..! ജോൺ ബ്രിട്ടാസ് അടക്കമുള്ള കോടീശ്വരൻമാർ ഫ്‌ളാറ്റ് വിട്ടിറങ്ങാൻ സർക്കാരിനു മുന്നിൽ കൈ നീട്ടുമ്പോൾ ഒരു വീടില്ലാതെ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ജനലക്ഷങ്ങൾ; ഫ്‌ളാറ്റുകൾ വിട്ടിറങ്ങാനുള്ള അവസാന തീയതി വ്യാഴാഴ്ച
സ്വന്തം ലേഖകൻ കൊച്ചി: മൂന്നു ലക്ഷം രൂപ മാത്രം രേഖകളിൽ വില കാണിച്ചിരിക്കുന്ന മരടിലെ ഫ്‌ളാറ്റ് ഒഴിയാൻ ഉടമകൾക്കു സർക്കാർ നൽകുന്നത് 25 ലക്ഷം രൂപ..! സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നും കയ്യിട്ടു വാരിയാണ് ശതകോടീശ്വരൻമാരും, സർക്കാരിനെ പറ്റിച്ചവരുമായ ഫ്‌ളാറ്റ് ഉടമകൾക്ക് പണം വാരിക്കോരി നൽകുന്നത്. എല്ലാ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും കൂട്ടു നിന്നിട്ടും സുപ്രീം കോടതി ഉറച്ച നിലപാട് എടുത്തത് മൂലം ഫ്‌ളാറ്റുകൾ പൊളിക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഇപ്പോൾ സർക്കാർ ഇതേ ഫ്‌ളാറ്റ് ഉടമകൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം […]