പാലായ്ക്ക് ‘മാണി’യിൽ നിന്ന് മോചനമില്ല ; ബിജിപിയുടെ 6777 വോട്ടുകൾ ഒലിച്ചു പോയി; ജോസ് കെ മാണിയുടെ ബൂത്തിൽ ജോസ് ടോം 10 വോട്ടിന് പുറകിൽ
സ്വന്തം ലേഖിക പാലാ : പാലായ്ക്ക് മാണിയിൽ നിന്ന് മോചനമില്ല ; കെ എം മാണിയ്ക്ക് പകരം മാണി സി കാപ്പാൻ എന്നുമാത്രം. പാലായിൽ ചരിത്രം കുറിച്ചാണ് എൽഡിഫ് സ്ഥാനാർത്ഥി പാലായിൽ വിജയിച്ചത്. 2943 വോട്ടിനാണ് മാണി സി കാപ്പൻറെ വിജയം. 54137 വോട്ടുകളാണ് കാപ്പൻ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം 51194 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി 18044 വോട്ടുകൾ നേടി. 54 വർഷത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്ന് മോചനമായെന്ന് മാണി സി.കാപ്പൻ പറഞ്ഞപ്പോൾ ജനവിധി മാനിക്കുന്നതായി ജോസ് […]