സിബിഐ വന്നിട്ടും നേരറിഞ്ഞില്ല: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതെന്ന് സിബിഐയും; പിണറായി സർക്കാരിന് ആശ്വാസം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിബിഐ വന്നിട്ടും ജിഷ്ണു പ്രണോയ് കേസിൽ നേരറിഞ്ഞില്ല. നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിനെ തെളിവില്ലെന്ന പേരിൽ ഒഴിവാക്കി. ശക്തിവേൽ, സി.പി. പ്രവീൺ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി. ഇതിനിടെ പാമ്പാടി നെഹ്റു കോളേജിലെ എൻജിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹ്യ ചെയ്തതാണെന്ന സിബിഐ കുറ്റപത്രത്തിനെതിരെ ജിഷ്ണുവിന്റെ മാതാവ് രംഗത്ത്. സിബിഐയുടെ കുറ്റപത്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. സുപ്രീംകോടതിയെ സത്യാവസ്ഥ അറിയിക്കും നെഹ്‌റു ഗ്രൂപ്പ് പ്രിൻസിപ്പൽ […]

ഓണത്തിന് സദ്യയുണ്ണും: പായസം കുടിക്കും: വീട്ടിൽ വരുന്ന ഹിന്ദുവിന് ബിരിയാണിയും നൽകും: റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം സൂപ്പർ ഹിറ്റായി

സ്വന്തം ലേഖകൻ കോഴിക്കോട്: വർഗീയത പരത്താൻ നടക്കുന്ന വിഷജന്തുക്കളെ ഇത് കേരളമാണെന്ന് വിളിച്ചു പറയുകയാണ് റഹ്മത്തുള്ള ഖാസിമി എന്ന മതപ്രഭാഷകൻ. ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസ്താവനയെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വൈറലായി മാറിയത്. സിംസാറുൽ ഹുദവിയുടെ നിലപാടിനെ വിമർശിച്ച് മുസ്ലിം മതനേതാക്കൾ അടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും ഓണത്തിന് […]

നാട്ടിൽ കിടന്ന് തമ്മിലടി: ദുബായിയിൽ കെട്ടിപ്പിടി; ബിഷപ്പിനെ കണ്ടതോടെ പിണക്കം മറന്ന് ജോസ് കെ.മാണിയെ കെട്ടിപ്പിടിച്ച് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പാലാ തിരഞ്ഞെടുപ്പിന്റെ പേരിൽ മാധ്യമങ്ങളിൽ പല്ലുംസഖവും ഉപയോഗിച്ച് കടിച്ചു കീറാൻ നിന്നവർ രാജ്യം വിട്ടതോടെ പൂച്ചകളായി. എന്തു വിലകൊടുത്തും കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പി.ജെ ജോസഫാണ് ദുബായിയിൽ ചെന്ന് ബിഷപ്പിനെ കണ്ടതോടെ പൂച്ചയായി മാറിയത്. നാട്ടിലെ ശത്രുക്കൾ ദുബായിയിൽ മിത്രങ്ങളായത് ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയും ഈ പുലികൾ പൂച്ചയായതാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി കനത്ത തോൽവി ഏറ്റുവാങ്ങിയതിനു […]

കോൺഗ്രസ് പതാക കത്തിച്ച സംഭവം: മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു; കേരള കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയിട്ടും ആഞ്ഞുവീശി പ്രതിഷേധക്കൊടുങ്കാറ്റ്

സ്വന്തം ലേഖകൻ പാലാ: കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. പതാക കത്തിച്ച പ്രവർത്തകൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രൺദീപിനെ ചുമതലയിൽ നിന്നും യൂത്ത് ഫ്രണ്ട് എം ഒഴിവാക്കിയെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്താനാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്തും. കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. മുത്തോലി മണ്ഡലം പ്രസിഡന്റ് […]

ദേവലോകം അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച് ബുധനാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങള്‍ കൈയേറുന്നതായി ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തും. യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ്, ഭദ്രാസന അല്‍മായ സെക്രട്ടറി ഷെവലിയാര്‍ ഷിബു പുള്ളോലിക്കല്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ലോഗോസ് ജങ്ഷന്‍, കെ.കെ. റോഡ്, കഞ്ഞിക്കുഴി വഴി ദേവലോകത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുന്നഹദോസ് സെക്രട്ടറിയും […]

ക്വിഡിനോട് ഏറ്റുമുട്ടാൻ മാരുതിയുടെ എസ് പ്രെസ്സോ എത്തി

സ്വന്തം ലേഖിക ക്വിഡ് ഉൾപ്പടെയുള്ള ചെറുകാറുകൾക്ക് കടുത്ത വെല്ലുവിളി തീർക്കാൻ മാരുതി സുസൂക്കിയുടെ കുഞ്ഞൻ എസ് പ്രെസ്സോ എത്തി. 3.69 ലക്ഷം മുതൽ 4.91 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാർ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും മരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. മാരുതി സുസൂക്കിയുടെ അരീന ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്. വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനാണ് 3.69 ലക്ഷം രൂപ. എൽഎക്‌സ്ഐ വകഭേതത്തിന് 4.05 ലക്ഷം രൂപയാണ് വില. വിഎക്‌സ്ഐ പതിപ്പിന് 4.24 ലക്ഷം രൂപയാണ് […]

ജേക്കബ് തോമസ് വീണ്ടും സർവീസിലേക്ക് ; ഇൻഡസ്ട്രീസ് കോർപറേഷൻ എം.ഡിയായി

സ്വന്തം ലേഖിക തിരുവനന്തപുരം: സസ്പെൻഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ തീരുമാനം. കേരള സ്റ്റീൽ ആന്റ് മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ എം.ഡിയായാണ് നിയമനമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറങ്ങും. ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്പെൻഷനിൽ നിറുത്താനാവില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്നാണു തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ നൽകിയത്. ട്രൈബ്യൂണൽ ഉത്തരവുണ്ടായിട്ടും സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്ന് ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ […]

പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക കൊച്ചി: പട്ടാപ്പകൽ സ്‌കൂൾ വിദ്യാർഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഇരുപത്തൊന്നുകാരനായ യുവാവ് പിടിയിൽ. പെരുവ സ്വദേശി ആകാശിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ ആകാശ് പെൺകുട്ടിയുടെ സമീപത്ത് ബൈക്ക് നിർത്തുകയും നിലത്ത് വീണുപോയ മൊബൈൽ എടുത്തുതരാൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി ഫോൺ എടുത്തുനൽകുന്നതിനിടെ ഇയാൾ സ്‌കൂൾ ബാഗിൽ ബലമായി പിടിച്ചുവലിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെൺകുട്ടി വേഗത […]

മരടിൽ നിയമം ലംഘിച്ചതിന് പൊതുജനം എന്ത് പിഴച്ചു ? 25 ലക്ഷം സർക്കാർ നൽകുന്നതെന്തിന്? : അഡ്വ.ഹരീഷ് വാസുദേവൻ

സ്വന്തം ലേഖിക കൊച്ചി : തീരദേശപരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു കളയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരമായി അടിയന്തിര സഹായമെന്നവണ്ണം 25ലക്ഷം സർക്കാർ നൽകണമെന്നും കോടതി വിധിയിലുണ്ടായിരുന്നു. എന്നാൽ ലക്ഷങ്ങൾ ഫീസ് നൽകി സർക്കാർ നിയോഗിച്ച അഡ്വ. ഹരീഷ് സാൽവേയുടെ കോടതിയിലെ നിശബ്ദതയെ ചോദ്യം ചെയ്യുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഡ്വ.ഹരീഷ് വാസുദേവൻ. പ്രളയത്തിൽ തകർന്ന വീടുകൾക്ക് 4 ലക്ഷം മാത്രം കൊടുക്കാൻ നിയമമുള്ളപ്പോൾ ഫ്‌ളാറ്റുവാസികൾക്ക് 25 ലക്ഷം വിധിച്ചിട്ടും സർക്കാർ മിണ്ടിയില്ല. ഇരുന്നൂറ് കോടിയുടെ അമിതഭാരം അങ്ങോട്ടുപോയി […]

അഭിമന്യൂ വധക്കേസ് : സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം.ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി ജിസാൽ റസാഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദൃശ്യങ്ങൾ നൽകണമെന്ന ആവശ്യം തള്ളിയ കീഴ്ക്കോടതി വിധിക്കെതിരെ ജിസാൽ റസാഖ് കോടതിയെ സമീപിക്കുകയായിരുന്നു.എസ്ആർവി ക്രോസ് റോഡിലെ സിലോൺ ബേക്ക് ഹൗസ്, പെട്രോൾ പമ്പ്, കോർപറേറ്റ് എഡ്യുക്കേറ്റർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.ഇതിൽ ചിലതിൽ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകർപ്പ് വേണമെന്നായിരുന്നു ജിസാൽ ആവശ്യപ്പെട്ടത്.പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ […]