പിണറായി കുരുക്കിലേക്കോ ? ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

സ്വന്തം ലേഖിക

ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും, കേസിൽ നിന്ന് ഒഴിവാക്കണമെന്ന കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുക.

പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരാകും. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്ബർ കോടതിയിലാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുകയാണെങ്കിൽ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരാകും. കേസിൽ ഇതു വരെ ഹാജരായിരുന്ന പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാർ മേത്ത എത്തുന്നത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് തുഷാർമേത്തയാണ്.

കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി തീരുമാനമെടുക്കുക. കോടതി കേസ് പരിഗണിക്കുകയാണെങ്കിൽ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും. കശ്മീർ കേസുകൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമെ ലാവലിൻ കേസ് പരിഗണിക്കൂ.