കാഷ് ഓൺ ഡെലിവറി നിയമവിരുദ്ധം; ഓൺലൈൻ ഷോപ്പിങ്ങിന് വമ്പൻ തിരിച്ചടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ ഓൺ ലൈൻ ഷോപ്പിങ് സൈറ്റുകളിലെ കാഷ് ഓൺ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസേർവ് ബാങ്ക്. ഓൺലൈൻ സൈറ്റുകളിൽനിന്ന് ഉല്പന്നം വാങ്ങി കൈയ്യിലെത്തിയ ശേഷം മാത്രം പണം നൽകുന്ന സംവിധാനമാണ് ക്യാഷ് ഓൺ ഡെലിവറി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച് ആർ.ബി.ഐ മറുപടി നൽകിയത്. ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ പകുതിയോളം ഉൽപന്നങ്ങളും വിതരണത്തിന് ശേഷമാണ് പണം ഈടാക്കുന്നത്. പെയ്മന്റെ്‌സ് ആൻറ് സെറ്റിൽമന്റെ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് കാഷ് […]

വെള്ളപ്പൊക്കം; തീവ്രതകൂട്ടിയത് സർക്കാർ അനാസ്ഥ : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും വെള്ളപ്പൊക്കത്തിന്റെ തീവ്രതകൂട്ടിയത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം പൂർത്തിയായ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല. മൂന്നാം ഘട്ടത്തിൽ 28 ഷട്ടറുകളാണ് ഉള്ളത്. ഈ ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുമായിരുന്നു. ഇത്രയും രൂക്ഷമായ വെള്ളപ്പോക്കം മേഖലകളിൽ ഉണ്ടാകുമായിരുന്നില്ല. അപ്രോച്ച് റോഡിന്റെ ടാറിംഗ് ഏകദേശം 30 അടി മാത്രമാണ് പൂർത്തിയാകാനുള്ളത്. ആയതിനാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ബണ്ടിന്റെ മൂന്നാം […]

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഗവർണറെ പ്രത്യേകമായി ധരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ ഇന്നു തന്നെ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഗവർണറെ പ്രത്യേകമായി ധരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ ഇന്നു തന്നെ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ, എസ്.പിക്കും ഡി.വൈ.എസ്.പിക്കും 6 വർഷം തടവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇരുവർക്കും കോടതി വിധിച്ചു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. ഡിവൈഎസ്പി ടി അജിത് കുമാർ, എസ്.പി ഇ.കെ സാബു എന്നിവർക്ക് 6 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരിക്കുന്നു. മറ്റൊരു പ്രതിയായ ഹരിദാസിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ. ഇവർ മൂവരും അയ്യായിരം രൂപ പിഴയും […]

പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

സ്വന്തം ലേഖകൻ എറണാകുളം: റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിവാങ്ങാനാവില്ല. റിസർവ് ബാങ്ക് 2009 ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തൽ വരുത്താൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. ചെളി പിടിച്ചതോ കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ […]

ദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: മഴക്കെടുതിയിൽ വീടും കുടുംബവും തകർന്ന് നിരാലംബരായി പത്തു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസകാലം. ചിങ്ങവനം NSS ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് ബുധനാഴ്ച രാവിലെ ക്യാമ്പിൽ നിന്നും മടങ്ങിയത്. 10 ദിവസത്തെ ജീവിതത്തിനു ശേഷം വീടുകളിലേയ്ക്ക് മടങ്ങുന്ന ചാന്നാനിക്കാട് കുഴിക്കാട്ടു കോളനി നിവാസികളെ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജാഫീസറും മെഡിക്കൽ ഓഫീസറും ചേർന്ന് യാത്രയയച്ചു. 50 കുടുംബങ്ങളിലെ 175 പേരാണ് ക്യാംപിൽ ഉണ്ടായിരുന്നത്. ഇവർക്കു സഹായമെത്തിക്കാൻ വ്യക്തികളും സംഘടനകളും ജനപ്രതിനിധികളും മത്സരിക്കുകയായിരുന്നു ക്യാംപ് യാതൊരു പരാതിക്കും […]

അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

സ്വന്തം ലേഖകൻ അയർക്കുന്നം: കനത്ത വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും മൂലം ജനങ്ങൾ വലയുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തു പോയ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഗവേഷണം നടത്തുകയും പാരിതോഷികമില്ലാതെ ഒരു കാര്യവും ചെയ്യാത്ത ഈ സെക്രട്ടറി ഇതിനു മുമ്പും ഈ പഞ്ചായത്തിൽ ജോലി നോക്കിയതിന് ശേഷം സ്ഥലം മാറിപ്പോവുകയും പുതിയ പഞ്ചായത്ത് ഭരണസമതി അധികാരത്തിൽ വന്നപ്പോൾ വീണ്ടും തിരിച്ചെത്തുകയും ചെയ്തത് ഈ പഞ്ചായത്ത് അനർഹമായി പണമുണ്ടാക്കാൻ പറ്റിയ […]

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു തുടയും സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു. അച്ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതിൽ ആര്യ(21), അച്ഛൻ ടിപ്പർ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിക്കാണു ക്രൂരമായ പീഡനമേൽക്കേണ്ടി വന്നത്. ഒരാഴ്ചയായി കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അദ്ധ്യാപകർ വീട്ടിലേക്ക് വിളിച്ച് അനേഷിച്ചപ്പോൾ പനിയാണെന്ന് അമ്മ ആര്യ മറുപടി നൽകി. ഇന്നലെ കുട്ടി സ്‌കൂളിലെത്തിയപ്പോൾ […]

59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമനൽ കേസുകളിൽ പ്രതിയായ 59 ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ. ഇവരിൽ 11 പേരെ കർശനമായും പിരിച്ചു വിടണമെന്നും ശുപാർശ ചെയ്യുന്നു. നടപടികൾ സംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡി.ജി.പി നിർദ്ദേശം നൽകി. ഉദയകുമാറിനെ ഉരുട്ടിക്കൊന്നവർക്ക് ഇന്ന് കോടതി ശിക്ഷ വിധിക്കുന്നതോടെ ചർച്ചയാകുന്നത് പൊലീസിലെ ക്രിമിനലുകളെ കുറിച്ചാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളെ രക്ഷിക്കാൻ നടക്കുന്ന തത്രപാടുകളും ഗൗരവത്തോടെ തന്നെ സമൂഹം ഏറ്റെടുക്കുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഡി.ജി.പി. […]