കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു തുടയും സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു. അച്ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതിൽ ആര്യ(21), അച്ഛൻ ടിപ്പർ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തഴവ ആദിത്യവിലാസം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിക്കാണു ക്രൂരമായ പീഡനമേൽക്കേണ്ടി വന്നത്. ഒരാഴ്ചയായി കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അദ്ധ്യാപകർ വീട്ടിലേക്ക് വിളിച്ച് അനേഷിച്ചപ്പോൾ പനിയാണെന്ന് അമ്മ ആര്യ മറുപടി നൽകി. ഇന്നലെ കുട്ടി സ്‌കൂളിലെത്തിയപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കിയ അദ്ധ്യാപിക പരിശോധിച്ചപ്പോഴാണു ശരീരത്തിൽ പതിനൊന്നോളം പൊള്ളിച്ച പാടുകൾ കണ്ടെത്തിയത്.

കുട്ടിയോടു വിവരങ്ങൾ ചോദിച്ചപ്പോൾ കിടക്കയിൽ മൂത്രം ഒഴിക്കുന്നതിനാണ് പൊള്ളിച്ചതെന്നും മുറിവ് അറിയാതിരിക്കാൻ അച്ഛൻ തേൻ പുരട്ടി തന്നുവെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ അധികൃതർ ഉടൻ കരുനാഗപ്പള്ളി പോലീസിലും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു. അവർ എത്തിയാണു കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊള്ളലുകൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന ആശുപത്രി അധികൃതർ പറഞ്ഞു.