വെള്ളപ്പൊക്കം; തീവ്രതകൂട്ടിയത് സർക്കാർ അനാസ്ഥ : ജോസ് കെ.മാണി

വെള്ളപ്പൊക്കം; തീവ്രതകൂട്ടിയത് സർക്കാർ അനാസ്ഥ : ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും വെള്ളപ്പൊക്കത്തിന്റെ തീവ്രതകൂട്ടിയത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണം പൂർത്തിയായ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല. മൂന്നാം ഘട്ടത്തിൽ 28 ഷട്ടറുകളാണ് ഉള്ളത്. ഈ ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുമായിരുന്നു. ഇത്രയും രൂക്ഷമായ വെള്ളപ്പോക്കം മേഖലകളിൽ ഉണ്ടാകുമായിരുന്നില്ല. അപ്രോച്ച് റോഡിന്റെ ടാറിംഗ് ഏകദേശം 30 അടി മാത്രമാണ് പൂർത്തിയാകാനുള്ളത്. ആയതിനാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ബണ്ടിന്റെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടത്തി ഷട്ടറുകൾ തുറന്നുകൊടുക്കണം. കൂടാതെ നിലവിലെ മൺചിറ പൊളിച്ചുമാറ്റണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു