മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഗവർണറെ പ്രത്യേകമായി ധരിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങൾ ഇന്നു തന്നെ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Third Eye News Live
0