കോട്ടയം നഗരവികസന സമിതി സെക്രട്ടറി കെ.വി സുരേന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരവികസന സമിതിയുടെ സെക്രട്ടറി കെ.വി സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 12.30തോടുകൂടി അന്തരിച്ചു. വൈകിട്ട് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തെ സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും നഗരസഭയിലും കളക്ട്രേറ്റിലും ഹൈക്കോടതിയിലുമെല്ലാം ഓടിനടന്ന് അവയ്‌ക്കെല്ലാം പരിഹാരം ഉണ്ടാക്കി നൽകുന്ന സുരേന്ദ്രന്റെ നിയോഗം കോട്ടയംകാർക്ക് തീരാ വേദനയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ11 മണിക്ക് തിരുവാതുക്കൽ ഭീമൻപടിയുള്ള വീട്ടുവളപ്പിൽ നടക്കും.

കുടുംബ വഴക്ക് പരിഹരിക്കാൻ യുവതി, വൈദികനെ സമീപിച്ചു. പള്ളിമേടയിലെത്തിയ യുവതിയെ വൈദികൻ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭയിലെ ആറാമത്തെ പീഡനവീരനും കുടുങ്ങി

സ്വന്തം ലേഖകൻ കായംകുളം: കുടുംബ വഴക്ക് പരിഹരിക്കാൻ പള്ളിയിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വൈദികനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓർത്തഡോക്സ് സഭയിലെ ഫാ. ബിനു ജോർജി (42) നെതിരേയാണു കേസെടുത്തത്. വൈദികൻ മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ വികാരിയായിരിക്കെയാണു സംഭവം നടക്കുന്നത്. ഇടവകാംഗമായ യുവതിയും ഭർത്താവിന്റെ അമ്മയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഫാ. ബിനു ജോർജ് യുവതിയെ ഒത്തുതീർപ്പിനാണന്നു പറഞ്ഞ് ഉച്ചയ്ക്ക് 1 മണിയോടെ പള്ളിയിലെ ഓഫീസിലേക്കു വിളിച്ചു വരുത്തി യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. നാണക്കേടു കാരണം യുവതി ആദ്യം പുറത്തുപറയാൻ മടിച്ചെങ്കിലും പിന്നീടുള്ള […]

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: ഏറ്റവും കൂടുതൽ പണം പോയത് കുമരകംകാർക്ക്; പണം നഷ്ടമായവരിൽ എസ്.എൻ.ഡി.പി ശാഖകളും; വൈദികർക്കും ക്ഷേത്രങ്ങൾക്കും പൈസ നഷ്ടമായി; പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ശ്രീകുമാർ കോട്ടയം: ആയിരങ്ങളുടെ പണം തട്ടിയെടുത്ത ശേഷം പാപ്പർ ഹർജി നൽകിയ ശേഷം മുങ്ങി നടക്കുന്ന കുന്നത്ത്കളത്തിൽ ഗ്രൂപ്പ് പൂട്ടിയതോടെ പണം നഷ്ടമായത് കുമരകം സ്വദേശികളായ ആയിരത്തിലേറെ പേർക്ക്. കുന്നത്ത്കളത്തിൽ ഗ്രൂപ്പ് കോട്ടയം സബ് കോടതി രണ്ടിൽ സമർപ്പിച്ച പാപ്പർ ഹർജി തേർഡ് ഐ ന്യൂസിനു ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നത്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലകളിലെ എസ്.എൻഡിപി ശാഖകൾക്കും, വൈദികർക്കും ക്ഷേത്രങ്ങൾക്കും പണം നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. നാഗമ്പടം മഹാദേവക്ഷേത്രവും, കോട്ടയം എസ്.എൻഡിപി യൂണിയനും, എസ്.എൻഡിപി മൈക്രോ ഫിനാൻസും പതിനായിരം […]

ദളിതന്റെ പേരിൽ കോടികൾ നേടിയെടുത്തു: ദളിതനോട് പക്ഷേ, ഇന്നും അയിത്തം: ദളിത് വിഭാഗത്തിനു സംവരണം ഇല്ലാതാക്കാൻ വിജയപുരം രൂപതയിൽ ബിഷപ്പ് ചെയ്തത് വൻ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ദളിതന്റെ പേരിൽ ലഭിച്ച കോടികൾ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ച ശേഷം വിജയപുരം രൂപതാ അധികൃതർ ദളിതനെ ആട്ടിപ്പുറത്താക്കുന്നു. ദളിതന്റെ പേരിൽ സ്‌കൂൾ പ്രോജക്ട് സമർപ്പിച്ച ശേഷം സഭയുടെ വിദേശത്തെ ആസ്ഥാനത്തു നിന്നും 72 ലക്ഷം രൂപയാണ് ബിഷപ്പ് നേടിയെടുത്തത്. എന്നാൽ, ദളിതന്റെ പേരിൽ സ്‌കൂൾ കെട്ടിടം നിർമ്മിച്ച ശേഷം ഇത് ലത്തീൻ സഭയുടേതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനു കത്ത് നൽകിയ സഭ അധികൃതർ ഇതുവഴി ദളിതന്റെ സംവരണ അവകാശവും കവർന്നെടുത്തു. 2001 ലായിരുന്നു ദളിതന്റെ അവകാശം പൂർണമായും കവർന്നെടുക്കുന്ന രീതിയിൽ […]

കാണാതായ ബസേലിയസ് കോളേജ് അധ്യാപകൻ മടങ്ങിയെത്തി: മടങ്ങിയെത്തിയത് കൊച്ചിയിലെ അഭിഭാഷകനു മുന്നിൽ; അധ്യാപകനെയും സുഹൃത്തായ യുവതിയെയും ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ബസേലിയസ് കോളേജ് അധ്യാപകൻ മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ സുഹൃത്ത് വഴി പൊലീസ് നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് അധ്യാപകനും വനിതാ സുഹൃത്തും മടങ്ങിയെത്തിയത്. ഇതേ തുടർന്നു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൾ ഹാജരായ അധ്യാപകനെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അധ്യാപകനൊപ്പം യാത്ര ചെയ്ത വനിതാ സുഹൃത്തും പ്രവാസി മലയാളിയുടെ ഭാര്യയുമായ യുവതിയെയും എറണാകുളത്തെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസേലിയസ് കോളേജ് പ്രഫസറും നഗരത്തിലെ പ്രമുഖ കുടുംബാഗവുമായ ശരത് പി.നാഥിന്റെ […]

കോട്ടയം പാര്‍ലമെന്റ്‌ മണ്‌ഡലത്തിലെ തെരെഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കമ്മറ്റിക്ക്‌ രൂപം നല്‍കി കേരളാ കോണ്‍ഗ്രസ്സ്‌ (എം)

സ്വന്തം ലേഖകൻ കോട്ടയം : 2019 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തയ്യാറെടുക്കാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയുടെയും വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണിയുടെയും സംസ്ഥാന ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. പാര്‍ട്ടിയുടെ സിറ്റിംഗ്‌ സീറ്റായ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിക്ക്‌ നേതൃയോഗം രൂപം നല്‍കി. ജോസ്‌ കെ.മാണി എം.പിയുടെ നേരിട്ടുള്ള സംഘടനാ ചുമതലയിലായിരിക്കും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്‌. ഇതേ മാതൃകയില്‍ […]

കുടിയും കറിയും കുഴപ്പത്തിൽ: ജിഎൻപിസിയിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രമിട്ടവരും കുടുങ്ങും; പൊതുസ്ഥലത്ത് മദ്യപിച്ചവർക്കും കുട്ടികൾക്കൊപ്പം മദ്യപിച്ചവർക്കുമെതിരെ കേസെടുക്കാൻ നീക്കം; അഡിമിനെ സാമ്പത്തിക തട്ടിപ്പ് കേസിലും കുടുക്കും

ഇമ്മാനുവേൽ കൊച്ചി: ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയ്ക്കുമെതിരെ കേസെടുത്തതിനു പിന്നാലെ ഗ്രൂപ്പ് അംഗങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാനൊരുങ്ങി എക്‌സൈസ്. മദ്യ- ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ജിഎൻപിസി അഡ്മിനെതിരെ കേസെടുത്തതോടെയാണ് സ്ഥിതി ഗതികൾ കൂടുതൽ ഗുരുതരമായി മാറിയിരിക്കുന്നത്. ഇതോടെ ജിഎൻപിസിയിലെ അംഗങ്ങളെ കൂടുതൽ നിരീക്ഷിക്കുന്നതിനും എക്‌സൈസ് സംഘം തീരുമാനിച്ചിട്ടുണ്ട്. പത്തു ലക്ഷത്തോളം അംഗങ്ങളുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പായ ജിഎൻപിസിക്കെതിരെ എക്സൈസ് കമ്മീഷണറുടെ നിദേശപ്രേകാരം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്നാണ് കേസെടുത്തത്. മദ്യപാനത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും, പരസ്യ […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം

സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു: ചങ്ങനാശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇതേ തുടർന്നു എം.സി റോഡിലും ചങ്ങനാശേരി ഭാഗത്തും ഗതാഗതം മടങ്ങി. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. കെഎസ്ആർടിസി ജീവനക്കാർ മർദിച്ചതായി ആരോപിച്ച് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന വിജയലക്ഷ്മി ബസിലെ ഡ്രൈവർ  ശ്രീജിത്ത് (മോനാച്ചൻ -27) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചങ്ങനാശേരി – കോട്ടയം റൂട്ടിൽ കുറിച്ചി ഔട്ട് പോസ്റ്റിലായിരുന്നു സംഭവം.കെഎസ്ആർടിസി ബസ് റോഡിനു […]

സംഘർഷമുണ്ടാകുന്ന സ്ഥലങ്ങളിൽ പരസ്പരം തിരിച്ചറിയാനായി മടക്കി വച്ച ജീൻസും, തിരിച്ചു വച്ച കണ്ണാടിയും

  സ്വന്തം ലേഖകൻ കണ്ണൂർ: അക്രമ സ്ഥലങ്ങളിൽ കൂട്ടാളികളെ വളരെ വേഗം തിരിച്ചറിയാൻ പോപ്പുലർ ഫ്രണ്ടുകാർ ഉപയോഗിക്കുന്നത് വ്യത്യസ്ത അടയാളങ്ങൾ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ബൈക്കിന്റെ ഒരു കണ്ണാടി തിരിച്ചു വച്ച നിലയിലായിരിക്കും. പോലീസ് പരിശോധിക്കാനെത്തിയാൽ പെട്ടെന്ന് പൂർവ്വ സ്ഥിതിയിലാക്കും.മറ്റൊന്ന് ജീൻസിന്റെയും പാൻറിന്റെയും ഒരു കാൽ അൽപം മടക്കി വയ്ക്കുന്ന രീതിയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാനും കൂട്ടാളികളെ തിരിച്ചറിയുന്നതിനും വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടുകാർ ഇത്തരം വ്യത്യസ്ത അടയാളങ്ങൾ ഉപയോഗിക്കുന്നത്. നാടാകെ കമ്പി വല നിർമ്മിച്ചു കൊടുക്കുമെന്ന ബോർഡ് വെക്കുന്നത് എളുപ്പത്തിൽ […]