കുടുംബ വഴക്ക് പരിഹരിക്കാൻ യുവതി, വൈദികനെ സമീപിച്ചു. പള്ളിമേടയിലെത്തിയ യുവതിയെ വൈദികൻ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭയിലെ ആറാമത്തെ പീഡനവീരനും കുടുങ്ങി

കുടുംബ വഴക്ക് പരിഹരിക്കാൻ യുവതി, വൈദികനെ സമീപിച്ചു. പള്ളിമേടയിലെത്തിയ യുവതിയെ വൈദികൻ പീഡിപ്പിച്ചു; ഓർത്തഡോക്‌സ് സഭയിലെ ആറാമത്തെ പീഡനവീരനും കുടുങ്ങി

സ്വന്തം ലേഖകൻ

കായംകുളം: കുടുംബ വഴക്ക് പരിഹരിക്കാൻ പള്ളിയിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വൈദികനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓർത്തഡോക്സ് സഭയിലെ ഫാ. ബിനു ജോർജി (42) നെതിരേയാണു കേസെടുത്തത്. വൈദികൻ മാവേലിക്കര ഭദ്രാസനത്തിലെ ഇടവകയിൽ വികാരിയായിരിക്കെയാണു സംഭവം നടക്കുന്നത്. ഇടവകാംഗമായ യുവതിയും ഭർത്താവിന്റെ അമ്മയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഫാ. ബിനു ജോർജ് യുവതിയെ ഒത്തുതീർപ്പിനാണന്നു പറഞ്ഞ് ഉച്ചയ്ക്ക് 1 മണിയോടെ പള്ളിയിലെ ഓഫീസിലേക്കു വിളിച്ചു വരുത്തി യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. നാണക്കേടു കാരണം യുവതി ആദ്യം പുറത്തുപറയാൻ മടിച്ചെങ്കിലും പിന്നീടുള്ള വൈദികന്റെ ഭീഷണി തുടർന്നാണ് ഭർത്താവിനെ വിവരമറിയിക്കുന്നത്. തുടർന്ന് ഭദ്രാസനാധിപന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, പരാതി ഒത്തു തീർപ്പാക്കുകയായിരുന്നു. അതിനുശേഷം വൈദികനെ സ്ഥലം മാറ്റിയെങ്കിലും അപവാദം പറഞ്ഞു പരത്തിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. അന്വേഷണം ഡി.സി.ആർ.ബി ഡി വൈ.എസ്.പിക്കു കൈമാറി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് വൈദികനെ ഉടൻ അറസ്റ്റ് ചെയ്യും. പീഡനകേസുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് സഭയിലെ ആറാമത്തെ വൈദികനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തിരുവല്ല സ്വദേശിനിയായ യുവതിയെ അഞ്ച് വൈദികർ ചേർന്ന് പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം നടന്നു വരവെ ഇതേ സഭയിലെ മറ്റൊരു വൈദികനെതിരെയും സമാനമായ കേസ് ഉണ്ടായത് ഞെട്ടലോടെയാണ് വിശ്വാസികൾ നോക്കി കാണുന്നത്.