കോട്ടയം നഗരവികസന സമിതി സെക്രട്ടറി കെ.വി സുരേന്ദ്രൻ അന്തരിച്ചു

കോട്ടയം നഗരവികസന സമിതി സെക്രട്ടറി കെ.വി സുരേന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: നഗരവികസന സമിതിയുടെ സെക്രട്ടറി കെ.വി സുരേന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 12.30തോടുകൂടി അന്തരിച്ചു. വൈകിട്ട് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയത്തെ സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും നഗരസഭയിലും കളക്ട്രേറ്റിലും ഹൈക്കോടതിയിലുമെല്ലാം ഓടിനടന്ന് അവയ്‌ക്കെല്ലാം പരിഹാരം ഉണ്ടാക്കി നൽകുന്ന സുരേന്ദ്രന്റെ നിയോഗം കോട്ടയംകാർക്ക് തീരാ വേദനയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ11 മണിക്ക് തിരുവാതുക്കൽ ഭീമൻപടിയുള്ള വീട്ടുവളപ്പിൽ നടക്കും.