കേരളത്തിൽ വീണ്ടും കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘം വളരുന്നു: വാട്‌സ്അപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേർ എറണാകുളത്ത് പിടിയിൽ; കോട്ടയം ജില്ലയിലെ നാൽപ്പത് അശ്ലീല ഗ്രൂപ്പുകളും നിരീക്ഷണത്തിൽ

ക്രൈം ഡെസ്‌ക് കൊച്ചി: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന സംഘം സജീവമാകുന്നു. മലപ്പുറത്തു നിന്നും കഴിഞ്ഞ മാസം പിടികൂടിയ വാട്‌സ്അപ്പ് ഗ്രൂപ്പ് സംഘത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ, എറണാകുളത്തു നിന്നും ഇത്തരത്തിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേരെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ സഹിതം പിടികൂടിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്‌സോ, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റുകൾ പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ് ഇപ്പോൾ […]

കോട്ടക്കയ്‌ലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചന ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: കോട്ടക്കലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കയ്‌ലിൽ ആട്ടീരി സ്വദേശി അനീസ്(40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയ്ക്കലിൽ അൽമാസ് ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് ജീവനക്കാർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന. സംഭവത്തിൽ തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കോട്ടയം ജില്ലയില്‍ ഏഴു പേർക്ക് കോവിഡ് : ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ ഏഴു പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍ കുറവിലങ്ങാട്, മാടപ്പള്ളി, പായിപ്പാട്, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്ന് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് […]

കേരള എൻ ജി ഒ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : കേരള എൻ ജി ഒ അസോസിയേഷൻ നടപ്പിലാക്കുന്ന സദ്ഗമയ – ഡിജിറ്റൽ പഠനോപകരണ പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് സദനം എൻ എസ് എസ് ഹൈസ്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ടെലിവിഷൻ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ജോണി ജോസഫ് , അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മത്യു […]

സംസ്ഥാനത്ത് 118 പേർക്ക് കോവിഡ്; കോട്ടയത്ത് ഏഴു പേർക്കും രോഗം; ആറു പേർക്ക് സമ്പർക്കത്തിലൂടെ രോഗം : കോട്ടയത്ത് മൂന്നു പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ […]

നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പു സംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കുരീപ്പുഴയിൽ നാപ്‌റ്റോളിൽ നിന്നും കാർ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞ് യുവതിയിൽ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്തത് 1.9 ലക്ഷം രൂപ. സംഭവത്തിൽ ഓൺലൈൻ തട്ടിപ്പിനിരയായ സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർസെല്ലിെന്റ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. കുരീപ്പുഴ സ്വദേശി ഡയാന ജോമിലിക്കാണ് അക്കൗണ്ടിൽനിന്ന് തുക നഷ്ടമായത്. ഫോൺവിളിച്ച് നാപ്‌റ്റോളിൽനിന്ന് കാർ സമ്മാനമായി ലഭിെച്ചന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞ് തട്ടിപ്പുസംഘം ഇവരെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. ഇതോടെ ഡയാന പണം അയച്ചുനൽകുകയായിരുന്നു. എന്നാൽ ഈ തുക മതിയാവില്ലെന്ന് കാണിച്ച് തട്ടിപ്പുസംഘം […]

കേൾവി ശക്തി ഇല്ലാത്ത വയോധികർക്കു സഹായവുമായി ജില്ലാ പഞ്ചായത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അർഹതയുളള മുതിർന്ന പൗരന്മാർക്ക് ശ്രവണസഹായി വിതരണം ചെയ്യുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫിന്റെ അദ്ധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന വികലാംഗ കോർപ്പറേഷൻ മുഖേനയാണ് ശ്രവണസഹായി നൽകിയത്. അപേക്ഷകൾ ക്ഷണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട […]

ജിയോ മൊബൈൽ കമ്പനിക്കെതിരെ കഞ്ഞിക്കലത്തിൽ പാറ്റ ഇട്ടു മൊബൈൽ വ്യാപാരികളുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : മൊബൈൽ റീചാർജിങ് & റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ( എം.ആർ.ആർ.എ)കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ വ്യാപാരി കളുടെ റീചാർജിങ് കമ്മീഷൻ വെട്ടിക്കുറക്കുകയും അവകാശ സമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ജിയോ കമ്പിനിക്കെതിരെ പ്രതിഷേധം സമരം നടത്തി. നാഗമ്പടം ഓഫീസിനു മുൻപിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണാ സമരം കേരളാ വ്യപാരി വ്യവസായി ഏകോപനസമിതിസംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി […]

കണ്ണൂർ നഗരം സമൂഹ വ്യാപന ഭീതിയിൽ ; നഗരം പൂർണമായി അടച്ചുപൂട്ടി ; വൈറസിന് ജനിതകമാറ്റം സംഭവിച്ചെന്ന ഭീതിയിൽ ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ കണ്ണൂർ : നഗരത്തിൽ സമൂഹ വ്യാപനം ഉണ്ടെന്ന് ഭീതിയിൽ ആരോഗ്യപ്രവർത്തകർ. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവൻ കൊറോണ വൈറസ് കവർന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിക്കാത്ത കൊവിഡ് കേസുകളിൽ പലരും ഈ നഗരവുമായി സമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അയ്യൻകുന്നിലെ ആദിവാസി സ്ത്രീയിൽ നിന്നാണ് ഈ സംശയം ആരംഭിക്കുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സ തേടി എത്തിയ ഇവർക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നത് ഇതുവരെ […]

അനാർക്കലിയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ സംവിധാനം ; തിരക്കഥയെഴുതിയത് രാമലീലയും ഡ്രൈവിങ് ലൈൻസും ഉൾപ്പടെ പന്ത്രണ്ട് സിനിമകൾക്ക് : വക്കീൽ കുപ്പായം അഴിച്ചുവച്ച് സച്ചി മലയാളത്തിന് നൽകിയത് ഹിറ്റ് ചിത്രങ്ങൾ

സ്വന്തം ലേഖകൻ തൃശ്ശൂർ : ചോക്ലറ്റിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചി മലയാളസിനിമയിലേക്ക് എത്തുന്നത്. എന്നാൽ മലയാളത്തിൽ മുൻനിര സംവിധായകരുടെ നിലയിലേക്ക് ഉദിച്ചുയർന്ന കാലമധികം കഴിയും മുൻപ് തന്നെയാണ് സച്ചിയുടെ മടക്കവും. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ അയ്യപ്പനും കോശിയും, അനാർക്കലി എന്നീ സിനിമകൾ മാത്രമാണ് സച്ചി സംവിധാനം ചെയ്തത്. രണ്ടും വലിയ കച്ചവട വിജയങ്ങളായി. രാമലീലയും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെ പന്ത്രണ്ട് തിരക്കഥകൾ എഴുതി. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയിൽ എത്തിയ സച്ചി നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു. തന്റെ വക്കീൽ കുപ്പായം അഴിച്ചുവെച്ചാണ് സച്ചി […]