കേരള എൻ ജി ഒ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പനോപകരണങ്ങൾ വിതരണം ചെയ്തു

കേരള എൻ ജി ഒ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : കേരള എൻ ജി ഒ അസോസിയേഷൻ നടപ്പിലാക്കുന്ന സദ്ഗമയ – ഡിജിറ്റൽ പഠനോപകരണ പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ കോട്ടയം ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചിക്കാട് സദനം എൻ എസ് എസ് ഹൈസ്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ടെലിവിഷൻ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറി ജോണി ജോസഫ് , അസോസിയേഷൻ ജില്ലാ പ്രസിഡൻറ് രഞ്ജു കെ മത്യു , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബാബുക്കുട്ടി ഈപ്പൻ , ഗ്രാമ പഞ്ചായത്ത് അംഗം റോയി മാത്യു , അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം പി.സി. മാത്യു ,ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസൺ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. അജേഷ്, ബ്രാഞ്ച് ട്രഷറർ സുനീഷ്, ജില്ലാ സെക്രട്ടറിയെറ്റ് അംഗം തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 14 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.