കുവൈറ്റിൽ മരിച്ച സംക്രാന്തി സ്വദേശിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല; രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഏക ആശ്രയമായ അമ്മയുടെ മരണത്തിൽ ദുഖിതരായി നാട്; മണലാരണ്യത്തിലെ ദുരിതത്തിലേയ്ക്കു സംക്രാന്തി പാറമ്പുഴ സ്വദേശിയെ തള്ളിയത് എറണാകുളത്തെ ഏജൻസി

തേർഡ് ഐ ബ്യൂറോ കോട്ടയം: ദുരിതം മാത്രം കൈമുതലായുള്ള ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് ആ പെൺകുട്ടി ബി.എസ്.സി പഠനം പൂർത്തിയാക്കിയിട്ടും ഹോം നഴ്‌സ് മാത്രമായി വിദേശത്തേയ്ക്കു പോയത്. ഭർത്താവ് ഉപേക്ഷിച്ച  പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെ ഏക ആശ്രയം സുമി മാത്രമായിരുന്നു. എന്നാൽ, കൊറോണ ബാധിതയായി അവർ മരിക്കുക കൂടി ചെയ്തതോടെ ആ കുടുംബം അനാഥമായി. സംക്രാന്തി പാറമ്പുഴ തെക്കനായിൽ വീട്ടിൽ ജനാർദനന്റെയും തങ്കമ്മയുടെയും മകൾ ടി.ജെ സുമി(37)യാണ് കൊറോണാ ബാധിച്ച് കുവൈറ്റിൽ മരിച്ചത്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്നു കുടുംബം പുലർത്തുന്നതിനായി നാലു മാസം […]

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കു മാസ്‌ക് വിതരണം ചെയ്തു: മാസ്‌ക് നൽകിയത് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള മാസ്‌ക് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ വിതരണം ചെയ്തു. നഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്. അസോസിയേഷൻ നേതൃത്വത്തിൽ സ്വരൂപിച്ച മാസ്‌കുകൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറി. നഗരത്തിലെയും പരിസര പ്രദേശത്തെയും ശുചീകരണ തൊഴിലാളികൾക്കു ഈ മാസ്‌കുകൾ കൈമാറും. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജീവൻലാൽ, ശ്യാംകുമാർ, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് പി.എം ജോസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, […]

വീട്ടു ജോലിയ്ക്കായി കുവൈത്തിൽ എത്തി; ജോലി നഷ്ടപ്പെട്ടതോടെ ആഴ്ചകളായി ഷെൽട്ടറിൽ അഭയം; ഒടുവിൽ ഹൃദയാഘാതത്തിൽ മരണം: ശതകോടീശ്വരൻമാരുടെ മരണങ്ങൾ വലിയ വാർത്തയാകുന്ന നാട്ടിൽ കോട്ടയം സംക്രാന്തി സ്വദേശിയായ സാധാരണക്കാരിയുടെ മരണം സങ്കടമാകുന്നു; കുവൈത്തിൽ മരിച്ച യുവതിയുടെ മൃതദേഹം എങ്ങിനെ നാട്ടിലെത്തിക്കുമെന്ന ആശങ്ക ബാക്കി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് ചെയ്ത വിമാനത്തിൽ കേരളത്തിൽ എത്തിച്ച് സംസ്‌കരിച്ച വാർത്തയുടെ ചൂടാറും മുൻപ്, ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ മരണ വാർത്തയും വിദേശത്തു നിന്നും എത്തുന്നു. കുവൈറ്റിൽ നിന്നും എത്തിയ മരണ വാർത്ത പക്ഷേ ഏതൊരാളുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നതാണ്. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായിൽ സുമിയാണ് (37) കുവൈറ്റിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കൾക്കു ലഭിക്കുന്ന വിവരം. ആറു മാസം മുൻപാണ് […]

പ്രവാസികളെ വ്യാഴാഴ്ച മുതൽ മടക്കി കൊണ്ടു വരും: കേരളത്തിലേയ്ക്ക് ആദ്യ ദിവസം നാലു വിമാനങ്ങൾ; കൊറോണക്കാലത്ത് ആശ്വാസമായി നല്ല വാർത്തയെത്തുന്നു

തേർഡ് ഐ ബ്യൂറോ ഖത്തർ: ലോകത്തെ വിറപ്പിച്ച കൊറോണക്കാലത്ത് സംസ്ഥാനത്തെ മലയാളികൾക്കും, പ്രവാസികൾക്കും ആശ്വാസമായി വ്യാഴാഴ്ച മുതൽ പ്രവാസികളെ നാട്ടിലെത്തിക്കും. പ്രവാസി മലയാളികൾക്കു വേണ്ടി മാത്രം ആദ്യ ദിനം നാലു വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ആദ്യ ദിവസത്തെ വിമാനത്തിൽ മാത്രം 800 മലയാളികലാണ് നാട്ടിലേയ്‌ക്കെത്താൻ ഊഴം കാത്ത് നിൽക്കുന്നത്. വിദേശത്ത് നിന്ന് പ്രവാസികളെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ പുറത്തിറക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ആദ്യ 7 ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ […]

സംസ്ഥാനത്ത് ബിവറേജുകൾ മെയ് പത്തിന് തുറന്നേക്കും: സർക്കാർ കാത്തിരുന്നത് എതിർപ്പകറ്റാൻ; കാത്തിരിക്കുന്നത് 34 രോഗികളും ആശുപത്രി വിടാൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് മദ്യശാലകൾ മെയ് പത്തിനുള്ളിൽ തുറന്നേക്കുമെന്നു റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ സ്ഥിതി ആശങ്കയില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടു ദിവസമായി സംസ്ഥാനത്ത് പുതുതായി ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ബിവറേജുകൾ തുറക്കാനുള്ള സാധ്യത തേടുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിലും, മധ്യപ്രദേശിയും കർണ്ണാടകയിലും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിനു തീരുമാനം ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി സംസ്ഥാനത്തും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം എടുക്കാനൊരുങ്ങുന്നത്. നേരത്തെ കൊറോണയുടെ ലോക്ക് […]

ഭാരതും കാരിത്താസും പുഷ്പഗിരിയും കണ്ണു തുറന്നു കാണണം ഈ മാലാഖമാരെ; നഴ്‌സുമാർക്കു സർക്കാർ നിശ്ചയിച്ച കൂലി പോലും നൽകാത്ത ക്രൂരന്മാരായ ആശുപത്രി ഉടമകൾ ഇനിയെങ്കിലും കണ്ണു തുറക്കുക; ലോകം ഭയന്നു വിറച്ചു നിൽക്കുന്ന കോറോണക്കാലത്തും മരണത്തെ വെല്ലുവിളിച്ച് പണിയെടുക്കുന്ന മാലാഖമാരെ..!

എ.കെ ശ്രീകുമാർ കോട്ടയം: നിപ്പയുടെ കാലത്ത് സ്വന്തം ജീവൻ കൊടുത്തു കേരളത്തെ സംരക്ഷിച്ച ലിനിയുടെ പിന്മുറക്കാർ കേരളത്തിന്റെ മണ്ണിൽ ഇന്ന് ജീവൻ മരണ പോരാട്ടത്തിലാണ്. മറ്റെല്ലാ വിഭാഗക്കാരും സ്വന്തം ജീവൻ വാരിപ്പിടിച്ച് മരണത്തെ ഭയന്നോടുമ്പോൾ, മരണത്തെപ്പോലും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിട്ട് മുന്നിൽ നിന്നു പോരാടുകയാണ് ഒരു കൂട്ടം വെള്ളക്കുപ്പായക്കാർ.  എല്ലാ ആശുപത്രികളിലും കൊറോണ പ്രതിരോധത്തിൽ മുന്നിലുണ്ട് ഈ ശുഭ്രവസ്ത്രധാരികൾ – നഴ്‌സുമാർ..! രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ മണ്ണിലെ പുതുയുഗപ്പിറവിയ്ക്കു കാവലായവരാണ് ഇവർ. നിപ്പയെന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത കരളുറപ്പായിരുന്നു കോഴിക്കോടെ ഒരു പറ്റം […]

കപ്പൽ ജോയിയെ കൊലയ്ക്കു കൊടുത്ത ബി.ആർ ഷെട്ടി കൂടുതൽ കുരുക്കിലേയ്ക്ക: സാമ്പത്തിക ബാധ്യതകളിൽ ഷെട്ടി ഗ്രൂപ്പ് തകരുന്നു: ലോകത്തെ മിക്ക രാജ്യങ്ങളിലും ഷെട്ടിയ്ക്കു സാമ്പത്തിക ബാധ്യതയും കേസും

തേർഡ് ഐ ബ്യൂറോ ന്യൂയോർക്ക്: മലയാളി വ്യവസായിയും ശതകോടീശ്വരനുമായ കപ്പൽ ജോലിയെ കൊലയ്ക്കു കൊടുത്ത ബി.ആർ ഷെട്ടി സാമ്പത്തിക ബാധ്യതയ്ക്കുള്ളിൽപ്പെട്ട് ഉഴറുന്നു. അമേരിക്ക അടക്കം വിവിധ രാജ്യങ്ങളിൽ സാമ്പത്തിക ബാധ്യതയും നിയമനടപടികളും നേരിടുകയാണ് ഷെട്ടി ഇപ്പോൾ. ഇതോടെ ശതകോടീശ്വരനായ ജോയിയുടെ മരണത്തിനു പിന്നിൽ ബി.ആർ ഷെട്ടിയുടെ സാമ്പത്തിക തകർച്ചയാണ് കാരണമെന്നു വ്യക്തമായ സൂചനകൾ ലബിച്ചിട്ടുണ്ട്. യുഎഇയിലെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങളും പുറത്തുവരുമ്പോൾ വലിയ പ്രതിസന്ധിയിലേക്കാണ് ഷെട്ടിയും സ്ഥാപനങ്ങളും നീങ്ങുന്നത്. അമ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുള്ള ഷെട്ടിക്ക് കുരുക്കായി യുകെയിലും അമേരിക്കയിലെയും കേസുകൾ ഉയർന്നിരിക്കയാാണ്. […]

കൊറോണക്കാലത്ത് ഓൺലൈനായി കോട്ടയത്തെ കോടതികൾ: വിചാരണയും ജാമ്യവും ഓൺലൈൻ വഴി: വാറ്റുചാരായം വിറ്റ കേസിൽ പ്രതിയ്ക്ക് ജാമ്യം

തേർഡ് ഐ ബ്യൂറോ കോട്ടയം : വ്യാജ ചാരായം വിറ്റ കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് ഓൺലൈനിൽ. കൊറോണയെ തുടർന്ന് കോടതി നടപടികൾ എല്ലാം ഓൺലൈൻ ആയതോടെയാണ് പ്രതിയ്ക്ക് ജാമ്യവും ഓൺലൈൻ വഴി തന്നെ നൽകിയത്. ഏപ്രിൽ 11 ന് 120 ലിറ്റർ വ്യാജ ചാരായവുമായി അറസ്റ്റിലായ പള്ളം മാലായിൽച്ചിറ വീട്ടിൽ എം.എം ജോസിനെ (മോനായി – 55)യാണ് കോടതി ജാമ്യത്തിൽ വിട്ടത്. വാറ്റ് ചാരായവുമായി കോട്ടയം എക്‌സൈസ് റേഞ്ച് സംഘമാണ്  ഇയാളെ പിടികൂടിയത്. 120 ലിറ്റർ കോട […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് നാടിന് സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പത്തു ലക്ഷം രൂപ നൽകി സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഈ വർഷത്തെ സിക്കി എക്‌സലൻസ് അവാർഡ് 2020 നായി മാറ്റി വച്ചിരുന്ന തുകയാണ് പരിപാടി വേണ്ടെന്നു വച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറിയത്. ഇത് കൂടാതെ കൊറോണക്കാലത്ത് 3000 മാസ്‌കുകളും, ആയിരം സാനിറ്റൈസറും, 1200 കുപ്പി വെള്ളവും കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്നതിനായി […]

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക പുറത്തിറക്കി: പാസുകൾ നൽകുക ജില്ലയ്ക്ക് പുറത്തേയ്ക്കുള്ള യാത്രയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയ്ക്കകത്തു നിന് മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസ്സിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ […]