ജിയോ മൊബൈൽ കമ്പനിക്കെതിരെ  കഞ്ഞിക്കലത്തിൽ  പാറ്റ  ഇട്ടു  മൊബൈൽ  വ്യാപാരികളുടെ പ്രതിഷേധം

ജിയോ മൊബൈൽ കമ്പനിക്കെതിരെ കഞ്ഞിക്കലത്തിൽ പാറ്റ ഇട്ടു മൊബൈൽ വ്യാപാരികളുടെ പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം : മൊബൈൽ റീചാർജിങ് & റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ( എം.ആർ.ആർ.എ)കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ വ്യാപാരി കളുടെ റീചാർജിങ് കമ്മീഷൻ വെട്ടിക്കുറക്കുകയും അവകാശ സമരങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ജിയോ കമ്പിനിക്കെതിരെ പ്രതിഷേധം സമരം നടത്തി.

നാഗമ്പടം ഓഫീസിനു മുൻപിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണാ സമരം കേരളാ വ്യപാരി വ്യവസായി ഏകോപനസമിതിസംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡൻ്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ മുഖ്യപ്രസംഗം നടത്തുകയും ചെയ്തു. ഹക്കിം ഈരാറ്റുപേട്ട സലി കുമരകം, മനു പാലാ, രഞ്ജിത് കുമരകം ഗിരീഷ് കോട്ടയം എന്നിവർ പ്രസംഗിച്ചു. ബേബി കുടയം പടി സ്വാഗതവും ഷാജഹാൻ നന്ദിയും അർപ്പിച്ചു.