കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം: ഇളംകാട്ടിൽ ഉരുളുപൊട്ടി ; ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

സ്വന്തം ലേഖകൻ കനത്ത മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടം ഇളംകാട്ടിൽ ഉരുളുപൊട്ടി. മണിമലയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോര പട്ടണമായ മുണ്ടക്കയത്തിന്റെ പ്രാന്തപ്രേദശങ്ങൾ വെള്ളത്തിനടിയിലായി. മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് മധ്യവയസ്‌കൻ മരണമടഞ്ഞു. ചിറക്കടവ് വയലേപ്പടിയിലാണ് മണിമല ചെറുവള്ളി സ്വദേശി ആറ്റുപുറത്ത് ശിവൻകുട്ടി (50) ഒഴുക്കിൽപ്പെട്ട് മരിച്ചത്. വയലേപ്പടി ഷാപ്പിലേ ജീവനക്കാരനായിരുന്നു ഇയാൾ. ഇളംകാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇവിടെ വെള്ളപാച്ചിലിൽ റോഡ് ഒലിച്ചുപോയി.ഇതോടെ മുണ്ടക്കയത്തേക്കുള്ള ഗതാഗതം  തടസ്സപ്പെട്ടു.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും, മണിമല റോഡിലും വെള്ളം […]

പാലാ സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ പാലാ: സബ് ജയിലിൽ റിമാൻഡ് പ്രതി കുഴഞ്ഞു വീണു മരിച്ചു. പാലാ സ്വദേശി സതീശൻ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണ സതീശനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലാ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഏപ്രിലിലാണ് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു മാസമായി ഇയാൾ സബ് ജയിലിൽ റിമാൻഡിലാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

കനത്ത മഴ തുടരുന്നു, കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു നാല് മരണം മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് നൂറ്റിമുപ്പത് അടി

ശ്രീകുമാർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു. ഇന്നലെ മാത്രം 365 വീടുകളാണ് തകർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ […]

കനത്ത മഴ തുടരുന്നു: കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു നാല് മരണം; മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് നൂറ്റിമുപ്പത് അടി

ശ്രീകുമാർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നത് ജനജീവിതം താറുമാറാക്കി. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നൂറുകണക്കിന് വാഹനങ്ങളും വീടുകളും തകർന്നു. ഇന്നലെ മാത്രം 365 വീടുകളാണ് തകർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ […]

വീട് തകർത്ത് അക്രമാസക്തനായ കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു; ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മണ്ണിൽ താഴ്ന്ന് ഒരാൾ മരിച്ചു: രണ്ടുപേർ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ ഇടുക്കി: വീട് തകർത്ത് അക്രമാസക്തനായ കാട്ടാന മുറ്റത്തെ കിണറ്റിലേക്ക് മൂക്കുംകുത്തി വീണ് ശ്വാസം മുട്ടി മരിച്ചു. ആനയെ കരയ്‌ക്കെടുക്കാൻ വന്ന ജെ.സി.ബി മറിഞ്ഞ് ജ്യോതിഷ് ചാക്കോ (28) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ആന കിണറ്റിൽ വീണതോടെ മറ്റ് ആനകൾ സ്ഥലത്തു നിലയുറപ്പിച്ചത് പരിസരവാസികളെ ആശങ്കയിലാഴ്ത്തി. ആറു വയസുള്ള പിടിയാനയാണ് കൈതപ്പാറ കുളമ്പേൽ ജോസഫിന്റെ വീട് തകർത്തത്. പരിക്കേറ്റ രണ്ടു പേരെ ഇടുക്കി മെഡിക്കൽ കോളേജിലാക്കി.

ചേരിനിവാസികളുടെ പുനരധിവാസം ഉറപ്പാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ചേരിനിവാസികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നഗരസഭ മുള്ളൻ കുഴിയിൽ നിർമിച്ച ഫ്ലാറ്റിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സാഹചര്യങ്ങൾക്ക് മാറ്റം വരുത്തണം. വരും തലമുറക്ക് ആവശ്യമായ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. ചേരി നിവാസം പൂർണമായും ഒഴിവാക്കി മാതൃകാപരമായ ജില്ലയാക്കി കോട്ടയത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ മുതൽ മുടക്കിയാണ് മുള്ളൻകുഴിയിലെ 24 എസി.എസ് കുടുംബങ്ങൾക്കായിട്ടാണ് ഫ്ളാറ്റ് നിർമിച്ചത്. നഗരസഭ […]

അവകാശ സംരക്ഷണത്തിനു വേണ്ടി ദളിതന്റെ പോരാട്ടം തിങ്കളാഴ്ച; വിജയപുരം രൂപതയിലെ കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന്

സ്വന്തം ലേഖകൻ കോട്ടയം: ദളിത് വിഭാഗത്തെ അടിച്ചമർത്താൻ നോക്കുന്ന വിജയപുരം രൂപത അധ്യക്ഷന്റെയും, ഭരണസമിതിയുടെയും നിലപാടിൽ പ്രതിഷേധിച്ച് ഡി.സി.എം.എസിന്റെ നേതൃത്വത്തിലുള്ള കുരിശ് ഉയർത്തി സമരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. വിജയപുരം രൂപത ദളിതനിലേയ്ക്കു വ്യാപിപ്പിക്കാൻ കരുത്തായി നിന്ന കർമ്മല മാതാവിന്റെ തിരുന്നാൾ ദിനത്തിൽ തന്നെയാണ് ദളിത് വേദിയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തേയ്ക്ക് കുരിശ് ഉയർത്തി മാർച്ച് നടത്തുന്നത്. 2018 ഏപ്രിലിൽ തുടങ്ങിയ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് തിങ്കളാഴ്ച കുരിശ് ഉയർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.  രാവിലെ 11 നു ഗാന്ധ്‌സ്‌ക്വയറിൽ നിന്നും […]

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കോട്ടയം നഗര മധ്യത്തിൽ ഒളിവിൽ കഴിയുന്നു നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങും

ശ്രീകുമാർ കോട്ടയം: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ.എബ്രഹാം വർഗീസ് കോട്ടയം നഗര മധ്യത്തിൽ നിരണം ഭദ്രാസനത്തിന്റെ കീഴിലുള്ള ആശ്രമത്തിൽ ഒളിവിൽ കഴിയുന്നു. നാളെ സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ, പ്രമുഖ ക്രിമിനൽ അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങുമെന്ന് തേർഡ് ഐ ന്യൂസിന് സൂചന ലഭിച്ചു. നാളെ സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും ജാമ്യം ലഭിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് വൈദികൻ. ജാമ്യം തള്ളിയാൽ ഉടൻ തന്നെ കോട്ടയം കോടതിയിൽ കീഴടങ്ങാനാണ് തയ്യാറെടുക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് […]

കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം. പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ക്ഷേത്രം തുറന്നേനെ. ഇവിടെ ഭക്തരുടെ വാഹനങ്ങൾ ഉണ്ടായേനെ. ഈ സമയത്ത് മരം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയിലും കാറ്റിലും ജില്ലയിലെ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ജില്ല പൂർണമായും […]

ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട: എട്ടു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ; കഞ്ചാവ് പിടിച്ചത് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും

ശ്രീകുമാർ കോട്ടയം: ബൈക്കിൽ കടത്തുകയായിരുന്ന എട്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ചിങ്ങവനം പൊലീസ് പിടികൂടി. ബൈക്കും കാറും കൂട്ടിയിടിച്ചതോടെ യുവാക്കൾ കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരെ പിൻതുടർന്ന പൊലീസ് സംഘമാണ് രണ്ടു പേരെയും പിടികൂടിയത്. വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ച പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ചിങ്ങവനം പുത്തൻപള്ളിക്ക് സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. […]