അനാർക്കലിയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ സംവിധാനം ; തിരക്കഥയെഴുതിയത് രാമലീലയും ഡ്രൈവിങ് ലൈൻസും ഉൾപ്പടെ പന്ത്രണ്ട് സിനിമകൾക്ക് : വക്കീൽ കുപ്പായം അഴിച്ചുവച്ച് സച്ചി മലയാളത്തിന് നൽകിയത് ഹിറ്റ് ചിത്രങ്ങൾ

അനാർക്കലിയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ സംവിധാനം ; തിരക്കഥയെഴുതിയത് രാമലീലയും ഡ്രൈവിങ് ലൈൻസും ഉൾപ്പടെ പന്ത്രണ്ട് സിനിമകൾക്ക് : വക്കീൽ കുപ്പായം അഴിച്ചുവച്ച് സച്ചി മലയാളത്തിന് നൽകിയത് ഹിറ്റ് ചിത്രങ്ങൾ

സ്വന്തം ലേഖകൻ

തൃശ്ശൂർ : ചോക്ലറ്റിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചി മലയാളസിനിമയിലേക്ക് എത്തുന്നത്. എന്നാൽ മലയാളത്തിൽ മുൻനിര സംവിധായകരുടെ നിലയിലേക്ക് ഉദിച്ചുയർന്ന കാലമധികം കഴിയും മുൻപ് തന്നെയാണ് സച്ചിയുടെ മടക്കവും.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ അയ്യപ്പനും കോശിയും, അനാർക്കലി എന്നീ സിനിമകൾ മാത്രമാണ് സച്ചി സംവിധാനം ചെയ്തത്. രണ്ടും വലിയ കച്ചവട വിജയങ്ങളായി. രാമലീലയും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെ പന്ത്രണ്ട് തിരക്കഥകൾ എഴുതി. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയിൽ എത്തിയ സച്ചി നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു. തന്റെ വക്കീൽ കുപ്പായം അഴിച്ചുവെച്ചാണ് സച്ചി സിനിമാ രംഗത്തേക്ക് കടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സുഹൃത്തുക്കൾക്കൊപ്പം ‘ചേട്ടായീസ്’ എന്ന ചിത്രവും നിർമിച്ചു. റൺ ബേബി റൺ, രാമലീല, സീനിയേഴ്‌സ്, മേക്കപ്പ് മാൻ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങൾ എന്നു പൊതുവേ പറയാമെങ്കിലും സച്ചി തൊട്ടതെല്ലാം പൊന്നാവുകയായിരുന്നു.

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസും അയ്യപ്പനും കോശിയും വൻവിജയമായി മാറിയതോടെ സച്ചി സ്റ്റാറാവുകയും ചെയ്തു. എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയിൽ എട്ടുവർഷത്തോളം ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

2015ലാണ് സച്ചി സംവിധായകന്റെ കുപ്പായമിട്ടത്. പൃഥ്വിരാജ് ബിജു മേനോൻ കൂട്ടുകെട്ടിൽ എത്തിയ അനാർക്കലി കലാമേന്മകൊണ്ടും ബോക്‌സ് ഓഫീസ് വിജയം കൊണ്ടും ചർച്ച ചെയ്യപ്പെട്ടു. തുടർന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്.

കടുത്ത് പ്രതിഷേധങ്ങൾക്കിടെ സിനിമ വൻവിജയമായി മാറി. അതേ വർഷം ഷാഫിയുടെ കോമഡി ചിത്രം ഷെർലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി. തുടർന്ന് രണ്ടുവർഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസൻസുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്.

തുടർന്ന് അട്ടപ്പാടി പശ്ചാത്തലമാക്കി സച്ചി സംവിധാനം ചെയ്ത സിനിമ പ്രേക്ഷകർ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിർമിച്ചത്.

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു അദ്ദേഹത്തിന് നേരിട്ട ശാരീരികാസ്വാസ്ഥ്യങ്ങൾ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തിയത്.