ശ്രീപത്മനാഭ സ്വമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മല അരയർക്ക് വിട്ടുകൊടുക്കണം: കേരള ദളിത് ഫെഡറേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ശ്രീപത്മനാഭ സ്വമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മല അരയർക്ക് വിട്ടുകൊടുക്കണമെന്ന് കെ. ഡി.എഫ് സംസ്ഥാന പ്രസിഡൻ്റും ദലിത്- ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി.രാമഭദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അവകാശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത കേരള സർക്കാരം പ്രതിപക്ഷവും ,ബി ജെ പി ,സംഘപരിവാർ സംഘടനകളുംഇതിനു മുൻകൈയെടുക്കണം. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന കോടാനുകോടി രൂപ വിലപിടിപ്പുള്ള സ്വർണവും രത്നങ്ങളും ഉൾപ്പടെയുള്ള സമ്പത്ത് തിരുവിതാംകൂറിലെപാവപ്പെട്ട അമ്മ പെങ്ങൻമാരുടെ തലക്ക രവും മുലക്കരവും ഉൾപ്പെടെയുള്ള നികൃഷ്ടവും പൈശാചികവു […]

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു ; രാജ്യത്ത് 91.46% വിജയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സി.ബി.എസ.്ഇ പത്താംക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 91.46 ശതമാനമാണ് രാജ്യത്തെ വിജയം. മേഖലകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. 99.28 ആണ് വിജയശതമാനം. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, എഴുതിയ പരീക്ഷകളുടെ മാർക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്റേണൽ മാർക്കും കണക്കിലെടുത്താണ് ഫലം തയാറാക്കിയത്. ഏറ്റവും മികച്ച മാർക്ക് ലഭിച്ച മൂന്നു വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിർണയത്തിനായി എടുക്കുക. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  http://cbseresults.nic.in/ പരീക്ഷാഫലം അറിയാൻ സാധിക്കും.

കൊറോണയ്ക്കിടയിലും സംസ്ഥാനത്ത് അവസാനിക്കാതെ സ്വർണ്ണക്കടത്ത് ; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്തെ നടുക്കിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലും സംസ്ഥാനത്ത് വീണ്ടും സ്വർണ്ണക്കടത്ത്. ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. അതേസമയം സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. സ്വർണ്ണം കുഴമ്പ്് രൂപത്തിലാക്കിയും അടിവസ്ത്രങ്ങളിലും ശരീരത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിക്കുന്നത്. കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത് വെറും കാരിയർമാർ മാത്രമാണെന്നും സ്വർണക്കടത്തിനുപിന്നിൽ […]

സ്വപ്‌നയ്ക്ക് വേണ്ടി സെക്രട്ടറിയേറ്റിനടുത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞതനുസരിച്ച് ; ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും താമസിക്കാൻ വേണ്ടിയാണെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത് ; നിർണ്ണായക വെളിപ്പെടുത്തലുമായി ഐ.ടി ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിപ്ലോമാറ്റിക് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നക്ക് വേണ്ടി സെക്രട്ടറിയേറ്റിന് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞതനുസരിച്ചാണെന്ന് ഐ.ടി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സ്വപ്‌നയ്ക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ജയശങ്കർ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്‌ളാറ്റെന്നാണ് എം ശിവശങ്കർ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുൺ ബാലചന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ പ്രവർത്തിക്കുന്ന ഐടി വകുപ്പിലെ കൂടുതൽ പേരിലേക്ക് അന്വേഷണം പോകുന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെക്രട്ടേറിയറ്റിന് […]

നാളേയ്ക്കായി പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി : കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ‘നാളേയ്ക്കായി ‘ പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്. പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയിൽ വൈകാരികമായ അവഗണനകൾക്കും തിരസ്‌ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പൻ മത്തായി, ഷിബു ലബാൻ, […]

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മന്ത്രിസഭായോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. സെക്രട്ടറിയേറ്റിനുള്ളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു […]

ലോക് ഡൗണിൽ ഇളവുകൾ വരുത്തിയത് സ്വപ്നയെ സഹായിക്കാനോ…? അതിർത്തി കടക്കുന്നതിനുള്ള പാസ് നിബന്ധന പോർട്ടലിൽ നിന്നും നീക്കിയത് സ്വപ്‌ന സംസ്ഥാനം വിട്ട അന്ന് തന്നെ ; സർക്കാരിനെ വെട്ടിലാക്കി സ്വപ്‌നയ്ക്കായി നിയമം മാറ്റിയെന്ന ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ പൊലീസ് സഹായിച്ചെന്ന ആരോപണത്തിനിടെ സ്വപ്‌നയ്ക്കായി സർക്കാർ നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് പാസെടുത്താൽ മാത്രമേ കഴിഞ്ഞ നാലു വരെ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അഞ്ചിന് ഈ നിബന്ധന പോർട്ടലിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. സ്വർണം പിടിച്ച അഞ്ചിനുതന്നെ സ്വപ്‌ന തിരുവനന്തപുരം നഗരത്തിൽനിന്നു കടന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അഞ്ചിനു രാത്രി ഏഴിനാണു മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തിൽ […]

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും ; ബാഗിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടെന്ന് എൻ.ഐ.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. കേസിൽ വഴിത്തിരിവാകുന്ന തരത്തിലുള്ള വിവരങ്ങൾ ബാഗിൽ നിന്നും ലഭിക്കുമെന്നാണ് എൻഐഎ അധികൃതർ പ്രതീക്ഷിക്കുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധനകൾ നടക്കുക. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ […]

കോവിഡ് വ്യാപനം രൂക്ഷം : കർണാടകയിൽ രണ്ട് ജില്ലകളിൽ വീണ്ടും സമ്പൂർണ്ണ ലോക് ഡൗൺ

സ്വന്തം ലേഖകൻ ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകത്തിലെ രണ്ട് ജില്ലകളിൽ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അർബൻ, റൂറൽ ജില്ലകളാണ് പൂർണ്ണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ മൂന്നാംമതാണ് കർണാടക. സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച രണ്ട് ജില്ലകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗൺ നടപ്പാക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ. അതേ സമയം ഇന്ത്യയിലെ മറ്റു […]

കൊവിഡ് രോഗിയുടെ സമ്പർക്കപട്ടികയിൽ 18 ജീവനക്കാർ; കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോ അടച്ചു; സർവീസുകൾ മറ്റു ഡിപ്പോയിൽ നിന്നും നടത്തും; ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തി പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട – പാലാ ഭാഗത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി കെ.എസ്.ആർ.ടി.സിയിലെ 18 ജീവനക്കാർ സമ്പർക്കത്തിലേർപ്പെട്ടതായി കണ്ടെത്തിയതോടെ ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. പാലായിലെ കൊവിഡ് രോഗി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഡിപ്പോ അടച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിട്ടിരിക്കുന്നത്. പാലാ നഗരസഭയിലെ കൊവിഡ് രോഗിയാണ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ബസിൽ കയറിയതെന്ന സൂചനയാണ് ലഭിക്കുന്നത്. കൊവിഡ് രോഗ ബാധിതനായ ആളുടെ സമ്പർക്കപ്പട്ടികയിൽ ഇവിടെ നിന്നുള്ള 18 ജീവനക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിപ്പോ […]