കേൾവി ശക്തി ഇല്ലാത്ത വയോധികർക്കു സഹായവുമായി ജില്ലാ പഞ്ചായത്ത്

കേൾവി ശക്തി ഇല്ലാത്ത വയോധികർക്കു സഹായവുമായി ജില്ലാ പഞ്ചായത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അർഹതയുളള മുതിർന്ന പൗരന്മാർക്ക് ശ്രവണസഹായി വിതരണം ചെയ്യുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഹാളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫിന്റെ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന വികലാംഗ കോർപ്പറേഷൻ മുഖേനയാണ് ശ്രവണസഹായി നൽകിയത്.

അപേക്ഷകൾ ക്ഷണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട അറുപത്തിയെട്ട് ഗുണഭോക്തക്കൾക്കാണ് ശ്രവണസഹായി നൽകിയത്.

സാമൂഹ്യ നീതി വകുപ്പിന്റെ ചുമതലയിൽ, ഉപയോഗരീതിയും പരിശീലനവും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ മുഖ്യപ്രഭാഷണം നടത്തി.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയി, അനിതാ രാജു, പി. സുഗതൻ, ജയേഷ് മോഹൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.