കേരളത്തിൽ വീണ്ടും കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘം വളരുന്നു: വാട്‌സ്അപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേർ എറണാകുളത്ത് പിടിയിൽ; കോട്ടയം ജില്ലയിലെ നാൽപ്പത് അശ്ലീല ഗ്രൂപ്പുകളും നിരീക്ഷണത്തിൽ

കേരളത്തിൽ വീണ്ടും കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘം വളരുന്നു: വാട്‌സ്അപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേർ എറണാകുളത്ത് പിടിയിൽ; കോട്ടയം ജില്ലയിലെ നാൽപ്പത് അശ്ലീല ഗ്രൂപ്പുകളും നിരീക്ഷണത്തിൽ

ക്രൈം ഡെസ്‌ക്

കൊച്ചി: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന സംഘം സജീവമാകുന്നു. മലപ്പുറത്തു നിന്നും കഴിഞ്ഞ മാസം പിടികൂടിയ വാട്‌സ്അപ്പ് ഗ്രൂപ്പ് സംഘത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ, എറണാകുളത്തു നിന്നും ഇത്തരത്തിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ രണ്ടു പേരെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ സഹിതം പിടികൂടിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്‌സോ, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റുകൾ പ്രകാരമാണ് എറണാകുളം സെൻട്രൽ പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂർ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസിൽ സുരേഷ് എൻ കെ (55), ചേർത്തല അർത്തുങ്കൽ പുത്തൻപുരക്കൽ വീട്ടിൽ മാനുവൽ പി ബി (കിരൺ) (23) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കർ ആണ് അറസ്റ്റ് ചെയ്തത്.

പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമായ സുരേഷിന്റെ നിർദേശപ്രകാരമാണ് കിരൺ ഫ്രണ്ട്‌സ് എന്ന പേരിൽ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്നര വർഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവർക്കും പുറമേയുള്ള മറ്റ് അഡ്മിൻ മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചു വരുന്നു.

ഗ്രൂപ്പിൽ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാന രീതിയിൽ പോൺ വീഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചു വരുന്നു. സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. സമൂഹത്തിൽ മാന്യരായ പലരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്ലാനറ്റ് റോമിയോ എന്ന വെബ്‌സൈറ്റിൽ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും നേരിട്ട് പരിചയമുള്ള വരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

കൊച്ചി സൈബർ ഡോമിനേയും, കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സഹായത്തോടെ ഊർജിത അന്വേഷണം ആണ് നടന്നുവരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ ഐപിഎസ് ന്റെ നിർദ്ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടക്കുന്നത്.

സെൻട്രൽ ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ് ഐ മാരായ വിപിൻ കുമാർ, തോമസ് കെ എക്‌സ്, എബി, മനോജ് (സൈബർ സെൽ), എ എസ് ഐ ഷാജി, സീനിയർ സി പി ഓ മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്‌നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.