കോട്ടയത്ത് തിരുവഞ്ചൂരിനെ നേരിടാൻ കെ.അനിൽകുമാർ: മീനച്ചിലാർ മീനന്തറയാർ നദീ സംയോജന പദ്ധതിയുടെ തിളക്കത്തിൽ കോട്ടയത്തിറങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തിൽ കെ.അനിൽകുമാർ ഔദ്യോഗിക പ്രചാരണം ആരംഭിക്കുന്നു. ഇടതുപക്ഷ വിദ്യാർഥി,- യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്ന നേതാവാണ് അനിൽകുമാർ. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേരളത്തിനുതന്നെ മാതൃകയായ മീനച്ചിലാർ മീനന്തറയാർ കൊടൂരാർ കോട്ടയത്തെ നദീ പുനരുദ്ധാരണ പദ്ധതിയുടെ മുഖ്യസംഘാടകനാണ് 57-കാരനായ അനിൽകുമാർ. ഈ ഒറ്റ പദ്ധതിയിലൂടെ ജില്ലയിൽ 5000 ഏക്കർ തരിശുനിലങ്ങളിൽ കൃഷിയിറങ്ങി. പതിനൊന്ന് ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഓൾ ഇന്ത്യ […]

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്. ബബൂൽ ദിവ്യ ദമ്പതികളുടെ ഏകമകളായ അനൂപ കൊല്ലപ്പെട്ട സംഭവത്തിലാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ ഓട്ടം പോയിരിക്കുകയായിരുന്നു.ഭർത്താവ് ആയുർവേദ ക്ലിനിക്കിലേക്കും പോയി. കുഞ്ഞും താനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനോട് പെട്ടെന്ന് […]

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്താന്‍ പോലും സര്‍വകലാശാല തയ്യാറാകാത്തത്. രണ്ടു വര്‍ഷമായി എം.കോമിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല. നാലു സെമസ്റ്ററിലായാണ് ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെയും ഒരു സെമസ്റ്റര്‍ പരീക്ഷ പോലും നടത്താന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെല്ലാം പുല്ല് […]

ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

സ്വന്തം ലേഖകന്‍ കോട്ടയം: മലയാള സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയിലും റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ സജീവമായി രംഗത്തുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നത്. അനുശ്രീ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. സംഭവം […]

ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല , വരികയുമില്ല ; ഡോ.ഷിനു ശ്യാമളൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയ്ക്ക് ട്രോൾ പൂരം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും അതിന് പിന്നാലെ വന്ന കമന്റുകളും. ഇതിന് പിന്നാലെ ഡോ. ഷിനു ശ്യാമളൻ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ചിത്രം ഷിനു തന്നെ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടർ ഇക്കാര്യം അറിയിച്ചത്. എന്നാൽ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്‌സിൻ സ്വീകരിച്ചപ്പോൾ ഇട്ട ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളുടെ ട്രോൾ പൂരമാണ്. ‘ടീച്ചറമ്മ കാണുന്നുണ്ടോ […]

വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്  ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എയർഫോഴ്‌സ് അരുൺ എന്ന് അറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. 150ലേറെ പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാളുടെ സഹായിയായ കൊടകര പന്തല്ലൂർ കടവിൽ അനിതയേയും പൊലീസ് പിടികൂടിയിട്ടുണ്ട്. എയർ ഫോഴ്‌സ് അരുൺ എന്ന് പരിചയപ്പെടുത്തി സംസ്ഥാനത്തകത്തും പുറത്തുമായാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്. പണം നൽകിയവർ ജോലി ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് വൻ […]

പിണറായി വിജയൻ നയിക്കും: 12 സ്ത്രീകൾ അടക്കം 85 പേരുടെ പട്ടിക പുറത്തു വിട്ട് സി.പി.എം; മത്സരിക്കുന്നവരിൽ മന്ത്രിമാർ അടക്കം എട്ടുപേർ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന്: ജെയ്ക്കും, സച്ചിൻ ദേവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.എം മത്സരിക്കുന്ന 85 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാർട്ടി സെക്രട്ടറി എ.വിജയരാഘവൻ. 12 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടിറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ […]

സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ പി.വി അന്‍വര്‍ എംഎല്‍എ; ഉംറ തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; ഭാര്യാ പിതാവിന്റെ സുഹൃത്ത് എന്റെയും രക്ഷകനായത് യാദൃശ്ചികം; പ്രചരണത്തിനായി നാളെ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന അന്‍വറിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടെ ആഫ്രിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വീഡിയോ സന്ദേശം. അന്‍വര്‍ ആഫ്രിക്കയിലെ ജയിലില്‍ ആണെന്നുള്‍പ്പെടെ അഭ്യൂഹങ്ങള്‍ പരന്നിരിന്നു. നാട്ടിലെ ബിസിനസുകള്‍ തകര്‍ന്ന് പോയതായി നേരത്തെ ആഫ്രിക്കയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എംഎല്‍എ വ്യക്തമായിരുന്നു. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദമായി പറയാമെന്ന് എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഉംറ തീര്‍ത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം […]