വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

തേര്‍ഡ് ഐ ബ്യൂറോ

കോട്ടയം: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്താന്‍ പോലും സര്‍വകലാശാല തയ്യാറാകാത്തത്. രണ്ടു വര്‍ഷമായി എം.കോമിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല.

നാലു സെമസ്റ്ററിലായാണ് ബിരുദാനന്ദര ബിരുദ പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെയും ഒരു സെമസ്റ്റര്‍ പരീക്ഷ പോലും നടത്താന്‍ സര്‍വകലാശാല തയ്യാറായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെല്ലാം പുല്ല് വില കല്‍പ്പിച്ചാണ് സര്‍വ്വകലാശാല മുന്നോട്ട് പോകുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും കുടുംബവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വര്‍ഷം മുന്‍പ് ഏറെ പ്രതീക്ഷയോടെ എംകോം കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായാണ് വിവിധ പ്രൈവറ്റ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഇവരുടെ ഉപരിപഠനവും തൊഴില്‍ സാധ്യതകളുമാണ് ഇപ്പോള്‍ പ്രശ്നത്തിലായിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ പേര് രജിസ്റ്റര്‍ ചെയ്തത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും പരീക്ഷ നടത്തിയിട്ടില്ല.