സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ പി.വി അന്‍വര്‍ എംഎല്‍എ; ഉംറ തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; ഭാര്യാ പിതാവിന്റെ സുഹൃത്ത് എന്റെയും രക്ഷകനായത് യാദൃശ്ചികം; പ്രചരണത്തിനായി നാളെ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന അന്‍വറിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ പി.വി അന്‍വര്‍ എംഎല്‍എ; ഉംറ തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; ഭാര്യാ പിതാവിന്റെ സുഹൃത്ത് എന്റെയും രക്ഷകനായത് യാദൃശ്ചികം; പ്രചരണത്തിനായി നാളെ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന അന്‍വറിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടെ ആഫ്രിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വീഡിയോ സന്ദേശം. അന്‍വര്‍ ആഫ്രിക്കയിലെ ജയിലില്‍ ആണെന്നുള്‍പ്പെടെ അഭ്യൂഹങ്ങള്‍ പരന്നിരിന്നു. നാട്ടിലെ ബിസിനസുകള്‍ തകര്‍ന്ന് പോയതായി നേരത്തെ ആഫ്രിക്കയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എംഎല്‍എ വ്യക്തമായിരുന്നു. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദമായി പറയാമെന്ന് എംഎല്‍എ വ്യക്തമാക്കിയിരുന്നു.

ഉംറ തീര്‍ത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന താന്‍ യാത്രകളില്‍ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയുമായി 2018 ല്‍ ഉണ്ടായ സൗഹൃദമാണ് തന്നെ ആഫ്രിക്കയില്‍ എത്തിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തില്‍ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പേരു നൂര്‍ബിനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൗതുകം കൊണ്ട് ഫോണിലുള്ള ഭാര്യാപിതാവിന്റെ ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂര്‍ബിന്‍ എന്നായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോള്‍ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയില്‍ മകനോടു കാണിക്കുന്ന സ്‌നേഹം അദ്ദേഹം കാണിക്കാന്‍ തുടങ്ങിയെന്നും പിവി അന്‍വര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തില്‍ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ പദ്ധതിയില്‍ അവസരം ലഭിക്കും. 750 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.

35 വര്‍ഷത്തെ തന്റെ അധ്വാനവും മാതാപിതാക്കളില്‍നിന്ന് ലഭിച്ച സ്വത്തുക്കളും ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു. ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയില്‍ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയത്.

വരുമാനം പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ് എന്നിവ മാത്രമാണ് സര്‍ക്കാറില്‍നിന്ന് സ്വീകരിച്ചതെന്നും എംഎല്‍എ പഞ്ഞു. കടബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയില്‍ എത്തിയത്. മാര്‍ച്ച് 11ന് രാവിലെ 11.30നാണ് അന്‍വര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മണ്ഡലത്തിലെത്താത്ത അന്‍വറിനെതിരെ കോണ്‍ഗ്രസും മുസ്ലിം ലീഗു പ്രചരണം ആരംഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കുന്നുണ്ട്.

 

Tags :