തിരുനക്കര കൊച്ചുകൊമ്പനെന്ന് മാണി സി കാപ്പനെ വിശേഷിപ്പിച്ച് പിജെ ജോസഫ്; ജൂനിയര്‍ മാന്‍ഡ്രേക്കായ ജോസ് കെ മാണിയെ എല്‍ഡിഎഫ് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു; പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം; പാലായിലെ യുഡിഎഫ് വേദി പുതിയ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയായി

സ്വന്തം ലേഖകന്‍ കോട്ടയം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മാണി സി കാപ്പന്‍ എത്തി. നിരവധി അനുയായികളോടൊപ്പം പാലായില്‍ റോഡ് ഷോ നടത്തിയ ശേഷമാണ് കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയത്. ഉമ്മന്‍ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് തുടങ്ങിയ പ്രമുഖനേതാക്കളും വേദിയിലുണ്ടായിരുന്നു. തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പന്‍ യു ഡി എഫ് വേദിയിലെത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. ജോസ് കെ […]

ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്; മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്; ഏറ്റവും മോശമായ വൈകാരികമായ അധിക്ഷേപമാണത്; സയനോരയ്ക്ക് പിന്നാലെ ബോഡി ഷെയിമിങ്ങിനെതിരെ ജ്യോത്സനയും

സ്വന്തം ലേഖകന്‍ കൊച്ചി: ബോഡി ഷെയിമിങ്ങിനെതിരെ സെലിബ്രിറ്റികള്‍ മുന്‍പോട്ട് വരുന്ന കാലമാണിത്. ഇപ്പോളിതാ താനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക ജോ്യാത്സന. ശരീര ഭാരം കൂടിയിരുന്നപ്പോഴും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജ്യോത്സന ബോഡി ഷെയ്മിങ്ങിന് ഇരയായതിനെ കുറിച്ച് പറഞ്ഞത്. ഇതിന് മുന്‍പ് ഗായിക സയനോരയും ബോഡിഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ജ്യോത്സനയുടെ കുറിപ്പ്, ‘ഈ ചിത്രം ഇവിടെ ഇവിടെ പങ്കുവയ്ക്കാന്‍ തോന്നി. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതും ഒതുങ്ങിയ ഇടുപ്പുമാണ് നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നതെന്നും […]

പ്രിയപ്പെട്ട പാലാക്കാരെ…ഞാനും അരിയാഹാരം കഴിച്ചു ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്; ഒരു ദിവസം ഇരുട്ടി വെളുത്തപ്പോഴല്ല മാണി സി കാപ്പന്‍ എംഎല്‍എ ആയത്; നല്ല വൃത്തിയായി കെഎം മാണി എന്ന അതികായനോട് 3 വട്ടം തോറ്റിട്ടാണ്; മുന്നണിമാറ്റത്തില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍

സ്വന്തം ലേഖകന്‍ കോട്ടയം: പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി മാണി സി കാപ്പന്‍. ഇടതുപക്ഷം തന്നോട് കാണിച്ചത് രാഷ്ട്രീയമായ മര്യാദകേടായിരുന്നുവെന്നും കെഎം മാണിയോട് മൂന്ന് പ്രാവശ്യം തോറ്റ താന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ എംഎല്‍എ ആയതല്ല. ഇനി ഒരിക്കല്‍ കൂടി പാലായിലെ ജനങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ താന്‍ അന്തസ്സായിത്തന്നെ ഇരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: പ്രിയപ്പെട്ട പാലാക്കാരെ, പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളും അതിനോടനുബന്ധിച്ചു ഞാന്‍ എടുത്ത തീരുമാനങ്ങളും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. എന്നിരുന്നാലും […]

സി.പി.എം – ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു; ബി.ജെ.പിയിൽ ചേർന്നത് ചിങ്ങവനത്തെ നൂറിലേറെ പ്രവർത്തകർ

സ്വന്തം ലേഖകൻ ചിങ്ങവനം: പോളച്ചിറ പാലമൂട് ഭാഗത്ത് നിരവധി സി.പി.എം – ബി.ഡി.ജെ.എസ് പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു. നഗരസഭ വാർഡ് – 37 ആം വാർഡിലെ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരാണ് ബി.ജെ.പിയുടെ ഭാഗമായത്. നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കേണ്ട സാഹചര്യത്തിൽ കേരളത്തലും എൻ.ഡി.എ മുന്നണി അധികാരത്തിൽ വരണമെന്നു ബി.ജെ.പി നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്നും ബി.ജെ.പിയിൽ എത്തിയവർക്കുള്ള സ്വീകരണ യോഗവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് ഇടതു വലതു മുന്നണികളുടെ […]

ജയരാജും റോഷി അഗസ്റ്റിനും രാജി വയ്ക്കണം : തോമസ് ആർ.വി ജോസ്

സ്വന്തം ലേഖകൻ പാലാ: അന്തസ്സ് ഉണ്ടെങ്കിൽ തോമസ് ചാഴികാടനും, റോഷി അഗസ്റ്റിനും, എൻ ജയരാജും രാജിവെക്കണമെന്നു യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് ആവശ്യപ്പെട്ടു. മുന്നണി മാറി ആറുമാസം ആയിട്ടും രാജി വെക്കാത്തവരും, ആറു മാസം കഴിഞ്ഞ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി എം.പി സ്ഥാനം രാജിവച്ച ചെയർമാനും ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് എന്ന് ഓർക്കണം. മണി സി കാപ്പൻ മുന്നണി മാറി ആറു മണിക്കൂറിനുള്ളിൽ ഈ കൂട്ടരുടെ നേതൃത്വത്തിൽ കാപ്പൻ്റെ രാജി ആവശ്യപ്പെട്ടു പ്രകടനം നടത്തുന്നത് […]

നീയാര് റോമിയോ ആണോയെന്ന് പൂജ; ഞാന്‍ ആ ടെപ്പ് അല്ലെന്ന് പ്രഭാസ്, രാധേശ്യാം ചിത്രത്തിന്റെ ടീസര്‍ എത്തി, ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിന് എത്തും

സിനിമാ ഡെസക് ചെന്നൈ : തെന്നിന്ത്യന്‍ താരം പ്രഭാസ് അഭിനയിക്കുന്ന പ്രണയചിത്രം രാധേശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയുടെ ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തി ഇറ്റാലിയന്‍ ഭാഷയില്‍ പൂജയോട് പ്രഭാസ് സല്ലപിക്കുന്ന ദൃശ്യവും വീഡിയോയില്‍ കാണാം. നീയാര് റോമിയോ ആണന്നാണോ കരുതിയിരിക്കുന്ന് എന്ന പൂജയുടെ ചോദ്യത്തിന് അവന്‍ പ്രേമത്തിന് വേണ്ടി മരിച്ചവനാണെന്നും ഞാന്‍ ആ ടൈപ്പല്ലെന്ന് പ്രഭാസ് പറയുന്നതും […]

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ വിശുദ്ധനാക്കാൻ ഓടി നടക്കുന്നത് വൈക്കത്തിന് സമീപം ജില്ലാ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലെ “വാട്ടർ” എന്ന അപരനാമത്തിലറിയപ്പെടുന്ന ഗ്രേഡ് എസ് ഐ. ; ഉണ്ണുന്ന ചോറിൽ മണ്ണുവാരിയടുന്ന ഇതുപോലുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായപ്പോൾ ഇയാളെ വെള്ളപൂശാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒരു ഗ്രേഡ് എസ് ഐ. കൃത്യമായ തെളിവുകളോടെ കൈക്കൂലി പണവുമായിട്ടാണ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും പോലീസിൻ്റെ ചോറ് ഉണ്ണുന്ന പോലീസുകാരൻ തന്നെ വിജിലൻസിനിട്ട് ആപ്പ് വെയ്ക്കുന്ന കാഴ്ചയാണ് വൈക്കത്ത് കാണുന്നത്. എസ് ഐ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും ,രാഷ്ട്രീയക്കാരും കൈക്കൂലിക്കാരനായ ഡോക്ടർക്ക് വേണ്ടി രംഗത്തുണ്ട്. വൈക്കത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ സാന്നിദ്ധ്യമാണ് ഈ എസ് ഐ. ഇദ്ദേഹത്തെ “വാട്ടർ” എന്ന അപരനാമത്തിലാണ് വൈക്കത്തും […]

പറഞ്ഞാല്‍ കൂടിപ്പോകും, അങ്ങേരുടെ തന്തയ്ക്ക് ഞാന്‍ വിളിച്ചേനെ; 40 കൊല്ലമായി എംഎല്‍എപ്പണിയും കൊണ്ട് നടക്കുന്ന ആളാണ് ഞാന്‍; മാണി സി കാപ്പനോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ കോട്ടയം: പൂഞ്ഞാറില്‍ പി സി ജോര്‍ജ് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമെന്ന മാണി സി കാപ്പന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പി സി ജോര്‍ജ്. മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. ‘ഞാന്‍ പറഞ്ഞാല്‍ കൂടിപ്പോകും. മാണി സി കാപ്പനേ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ കാപ്പനോട് ഇതേപ്പറ്റി ചോദിച്ചിരുന്നു. ‘ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് കാപ്പന്‍ സത്യം പറഞ്ഞു. അല്ലേല്‍ […]

കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് മോദി

സ്വന്തം ലേഖകൻ കൊച്ചി : കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കൽ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം […]

വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്തു; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് പതിനായിരങ്ങള്‍; പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശത്തിനൊടുവില്‍ ലൈവ് വീഡിയോ കോള്‍ വിളിച്ച് യുവാവിന്റെ ആത്മഹത്യ; പിന്നില്‍ ഹണിട്രാപ്പ് സംഘമെന്ന് സൂചന

സ്വന്തം ലേഖകന്‍ പേരാവൂര്‍: നിടുംപൊയില്‍ കറ്റിയാടിലെ മങ്ങാടന്‍ ദിപിന്റെ (24) മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിന്‍ഷ എന്നിവരും പിതൃ സഹോദരന്റെ മകന്‍ സന്തോഷും ഇരിട്ടി ഡിവൈ.എസ്പി. പ്രിന്‍സ് അബ്രഹാമിന് പരാതി നല്കി. മൊബൈല്‍ കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ ഇവര്‍ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 11,000 രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. ദിപിന്‍ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക […]