പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളി കേട്ടു; ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്ന രംഗം; അപകടാവസ്ഥയിലായ യുവതിക്കും കുഞ്ഞിനും തുണയായത് മാത്യു- ഗ്രേറ്റല്‍ ദമ്പതികള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പട്ടിക്കാട്: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവം നടന്നപ്പോള്‍ യുവതിക്ക് രക്ഷകരായത് പ്രഭാത സവാരിക്കിറങ്ങിയ ദമ്പതികള്‍. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്നതാണ്. യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. ദമ്പതികള്‍ വാടക വീട്ടില്‍ തനിച്ചായിരുന്നു താമസം. നഴ്സായ ഗ്രെറ്റല്‍ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. […]

ഈ അധ്യയന വര്‍ഷവും സ്‌കൂള്‍ തുറന്നേക്കില്ല; കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ നടത്തേണ്ടി വരും; അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യായനവര്‍ഷവും സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ല. ജൂണില്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകള്‍ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാദ്ധ്യതയെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ […]

പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി

സ്വന്തം ലേഖകൻ പരിപ്പ്: മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറി. ഏപ്രിൽ 18 ഞായറാഴ്ചയാണ് ആറാട്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ആനന്ദകുമാർ കാളകാട്ടില്ലം സഹകാർമ്മികത്വം വഹിക്കും. ഏപ്രിൽ 14, 16, 17 തീയതികളിൽ ഉത്സവബലി ഉണ്ടായിരിക്കുന്നതാണ്. എപ്രിൽ 16ന് പുറപ്പാടും 17ന് പള്ളിവേട്ടയും നടക്കും. തിരുവരങ്ങിൽ, ഒന്നാം ഉത്സവ ദിവസമായ ഇന്ന് വൈകിട്ട് 7.30ന് ഡോ: പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി […]

യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് കുമരകം സ്വദേശിയായ പൈലറ്റ് അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്; നിലത്ത് പതിക്കുമ്പോഴുള്ള സ്പാര്‍ക്ക് മൂലം വലിയ പൊട്ടിത്തെറി സംഭവിക്കാമായിരുന്ന സാഹചര്യത്തിലും മനോധൈര്യം കൈവിട്ടില്ല; കനത്ത കാറ്റിലും മഴയിലും രണ്ട് എഞ്ചിനും നിശ്ചലമായി; ചതുപ്പ് നിലത്തിലേക്ക് കോപ്റ്റര്‍ ഇറക്കിയത് അതിസാഹസികമായി

സ്വന്തം ലേഖകന്‍ കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവന്‍ രക്ഷിച്ചത് മലയാളി പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും ചിറക്കടവുകാരനായ സഹപൈലറ്റ് ശിവകുമാറും ചേര്‍ന്ന്. വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സാഹചര്യത്തെ അസാമാന്യ കഴിവ് കൊണ്ടാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. നേവിയില്‍ ഒരു ഷിപ്പിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടയിലാണ് ലുലു […]

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നു; പി.സി ജോർജ്; സുപ്രീം കോടതിയ്‌ക്കെതിരെ പൊട്ടിത്തെറിച്ചും വർഗീയ വിഷം തുപ്പിയും ജോർജിന്റെ പ്രയോഗങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സുപ്രീം കോടതിയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആഹ്വാനവുമായി പി.സി ജോർജ് എം.എൽ.എ. പൂഞ്ഞാറിൽ വർഗീയ വിഷം ചീറ്റിയ നാവുമായി നിറഞ്ഞാടിയ പി.സി ജോർജാണ് ഇപ്പോൾ തിരഞ്ഞെടുപ്പിനു ശേഷവും വെടി പൊട്ടിക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊടുപുഴയിൽ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്‌ബോഴായിരുന്നു പിസി ജോർജ്ജ് ഇത്തരത്തിൽ സംസാരിച്ചത്. തന്റെ പ്രസംഗത്തിനിടെ സുപ്രീം കോടതിയെയും രാഷ്ട്രീയ നേതാവ് വെല്ലുവിളിച്ചു. ‘സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാൻ പറഞ്ഞു […]

പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം: പ്രധാനപ്രതിയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി; പ്രധാനപ്രതിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്നു സൂചന

തേർഡ് ഐ ബ്യൂറോ കണ്ണൂർ: പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലക്കേസിലെ പ്രധാന പ്രതിയുടെ മരണം അതിക്രൂരമായ കൊലപാതകമെന്നു സൂചന. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനുപിന്നാലെ റൂറൽ എസ്.പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് എസ്.പി നേരിട്ട് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി എടുത്തത്. കൂടുതൽ വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അതേസമയം രതീഷ് തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത് വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും […]

24 മണിക്കൂറിനിടെ ഒന്നര ലക്ഷം രോഗികൾ..! രണ്ടാം വരവിൽ രാജ്യത്ത് പിടിമുറുക്കി കൊവിഡ്; അതിതീവ്ര വ്യാപനത്തിൽ പേടിയുമായി രാജ്യം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ആദ്യ വരവിൽ രാജ്യത്തെ വിറപ്പിച്ച കൊവിഡ് രണ്ടാം വരവിൽ ഇന്ത്യയെ വിറപ്പിയ്ക്കുന്നു. രണ്ടാം വരവിൽ പിടി തരാതെ കുതിയ്ക്കുന്ന കൊവിഡിനു മുന്നിൽ വിറച്ചു നിൽക്കുകയാണ് രാജ്യം. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് ഒന്നര ലക്ഷം പേർക്കാണ്. പ്രതിദിന രോഗികളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്. .കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷമായി ഉയർന്നു. മരണനിരക്ക് ഉയരുന്നതും ആശങ്ക ഉയർത്തുന്നു. […]

ഉമ്മൻചാണ്ടിയ്ക്കും പരാജയ ഭീതിയോ..! ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളിയിൽ മത്സരിക്കുന്ന എതിർസ്ഥാനാർത്ഥിയ്‌ക്കെതിരെ പരാതിയുമായി കോൺഗ്രസ്; ജെയ്ക് സി.തോമസ് മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയെന്നു കോൺഗ്രസിന്റെ പരാതി

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി: അൻപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി പുതുപ്പള്ളിയിലെ അനിഷേധ്യനായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയ്ക്ക് പരാതയ ഭീതിയോ. ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടി, തന്റെ എതിർസ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പു പരാതി നൽകിയിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസിനെതിരെയാണ് ഇപ്പോൾ ഉമ്മൻചാണ്ടി പരാതി നൽകിയിരിക്കുന്നത്. ഉമ്മൻചാണ്ടിയ്ക്കു വേണ്ടി പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് തിരഞ്ഞെടുപ്പിനു ശേഷം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. പുതുപ്പളളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിനുവേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതായി കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയ്ക്കു വേണ്ടിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് […]

കോട്ടയം ജില്ലയില്‍ 666 പേര്‍ക്ക് കോവിഡ്; 176 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4939 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 327 പുരുഷന്‍മാരും 270 സ്ത്രീകളും 69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   176 പേര്‍ രോഗമുക്തരായി. 2887 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87770 പേര്‍ കോവിഡ് ബാധിതരായി. 84033പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ് കാരണമെന്ന് ഇന്ന് സ്ഥിരീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]