വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്  ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്

വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്  ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എയർഫോഴ്‌സ് അരുൺ എന്ന് അറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ.

150ലേറെ പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇയാളുടെ സഹായിയായ കൊടകര പന്തല്ലൂർ കടവിൽ അനിതയേയും പൊലീസ് പിടികൂടിയിട്ടുണ്ട്. എയർ ഫോഴ്‌സ് അരുൺ എന്ന് പരിചയപ്പെടുത്തി സംസ്ഥാനത്തകത്തും പുറത്തുമായാണ് ഇയാൾ തട്ടിപ്പ് നടത്തി വന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നൽകിയവർ ജോലി ലഭിക്കാതായതോടെ പൊലീസിൽ പരാതി നൽകിയപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ തമിഴ്‌നാട് താംബരത്തെ എയർ ഫോഴ്‌സ് സ്റ്റേഷനിൽ കുറച്ചുനാൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.

ജോലി ചെയ്ത സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡിന്റെ മറവിലായിരുന്നു തട്ടിപ്പുകൾ നടത്തി വന്നിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യോമസേനയിൽ ജോലി വാഗ്ദാനം നൽകി പണം കൈക്കലാക്കിയതിനു പുറമെ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തിൽ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം സ്വദേശികളാണു കബളിപ്പിക്കതിലേറെയും. കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീടു വാടകയ്‌ക്കെടുത്തായിരുന്നു റിക്രൂട്‌മെന്റ് ഇടപാടുകൾ നടത്തിയിരുന്നത്.

ഈ പണമുപയോഗിച്ചു ഹൊസൂരിൽ കുടുംബസമേതം ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ച് അരുൺ കാറുകളും മൊബൈൽ ഫോണുകളും വാങ്ങിയതായും കണ്ടെത്തി. തട്ടിപ്പിന് അരുൺ മറയാക്കിയ തിരിച്ചറിയൽ കാർഡ് പൊലീസ് കണ്ടെടുത്തു.കൊടകര ഇൻസ്‌പെക്ടർ ബേസിൽ തോമസും സംഘവും പിടികൂടിയത്.