അമ്മയുടെ വാത്സല്യമോ അച്ഛൻ്റെ കരുതലോ ഇല്ല ; ജനിച്ചയുടൻ ജീവൻ നഷ്ടമായി, പനമ്പിള്ളി നഗറിൽ അമ്മ കൊലപ്പെടുത്തിയ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ച് പോലീസ്

കൊച്ചി : ജനിച്ച ഉടൻ അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങി മൃതദേഹം പോലീസാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും വച്ചിരുന്നു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് കുഞ്ഞിൻ്റെ മൃതദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി പനമ്പിള്ളി നഗറില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനിച്ച്‌ മണിക്കൂറുകള്‍ മാത്രം […]

മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി

പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ “മായമ്മ”യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നടൻ ദിനേശ് പണിക്കരാണ് റിലീസ് നിർവ്വഹിച്ചത്. പുണർതം ആർട്സ് ഡിജിറ്റൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മായമ്മ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, […]

മുഖ്യമന്ത്രിയും കുടുംബവും അവധിക്കാലം അടിച്ചു പൊളിക്കാൻ വിദേശത്തേക്ക്: ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദര്‍ശിക്കാൻ മുഖ്യ മന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദര്‍ശനാനുമതി; കൊച്ചി യില്‍ നിന്നും വി മാനം കയറിയത് ഭാര്യയ്ക്കുംകൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീ ണയും നാല് ദിവസം മുമ്ബേ പറന്നു.

  കൊ ച്ചി : സ്വകാര്യസന്ദർശനത്തിനായി മുഖ്യ മന്ത്രി പി ണറായി വി ജയൻ യാത്രതിരിച്ചത്അവധിക്കാല വി ശ്രമം കൂടി ലക്ഷ്യ മിട്ട്. തിങ്കളാഴ്ച പുലർച്ചെ നെടുമ്ബാശ്ശേരിയില്‍നിന്നാണ്അദ്ദേഹം ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ്റിയാസും ഭാര്യ വീ ണാ വി ജയനും നേരത്തെ പുറപ്പെട്ടിട്ടു ണ്ട്. ഇവരും മുഖ്യ മന്ത്രിക്കൊപ്പം ചേരും. ദുബായ്യാത്രയ്ക്കിടെ മുഖ്യ മന്ത്രി മകനേയും കുടുംബത്തേയും സന്ദർശിക്കും. വി ദേശത്തുനിന്ന്അദ്ദേഹം എന്ന്മടങ്ങുമെന്ന കാര്യത്തില്‍ വ്യ ക്തതയില്ല. മുഖ്യ മന്ത്രിയുടെ ഭാര്യയും കൊച്ചുമകനും അദ്ദേഹത്തിനൊപ്പമുണ്ട്. മന്ത്രി റിയാസും വീ ണാ വി ജയനും ദുബായ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (6 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (6 /05/2024) 1st Prize Rs :75,00,000/- WH 618789 (KOLLAM)   Cons Prize-Rs :8,000/- WA 618789 WB 618789 WC 618789 WD 618789 WE 618789 WF 618789 WG 618789 WJ 618789 WK 618789 WL 618789 WM 618789   2nd Prize Rs :5,00,000/- WK 264818 (IDUKKI)   3rd Prize Rs :1,00,000/- WA 369427 WB 573901 […]

നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ല ; കോട്ടയം പാഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയുമായി കർഷക കോൺഗ്രസ്

കോട്ടയം : നെല്ലിൻ്റെ വില കിട്ടാത്തതിനെതിരെ കോട്ടയം പാഡി ഓഫീസിന് മുൻപിൽ കർഷക കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.   നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. പണം നൽകാനായി സപ്ലൈകോ അധികാരപ്പെടുത്തിയ എസ് ബി ഐ ബാങ്ക് ഗുരുതരമായ വീഴ്ചയാണ് നടത്തിയത് എന്ന് കർഷകർ പറയുന്നു. കനറാ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ സംഭരണത്തിന്റെ തുക കൃത്യമായി കർഷകർക്ക് നൽകുമ്പോഴാണ് എസ്ബിഐ നിഷേധാത്മകമായ […]

മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

  മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.. സംസ്കാരം നാളെ (ചൊവ്വ) പത്തിനു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂലേടം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി (ബേബി) പരുത്തുംപാറ മുല്ലശേരിൽ കുടുംബാംഗം. മക്കൾ: സ്മിത (മസ്കറ്റ്), സുജിത്ത് (എംആർഎഫ്). മരുമക്കൾ: അനീഷ് മുല്ലോത്ത്, വാഴൂർ (എംആർഎഫ്), ജോബി കാവുങ്കൽ, ചീന്തലാർ (സൗദി)

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 10 മുതൽ കോട്ടയം പബ്ലിക് ലൈബ്രറിയിൽ 

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയും കുട്ടികളുടെ ലൈബ്രറിയായ ന്യൂവേവും, ഫിലിംസൊസൈറ്റികളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം , മെയ് 10 മുതൽ 12വരെ  ചിത്ര താര പബ്ലിക് ലൈബ്രറിയുടെ മിനിതീയറ്ററിൽ നടക്കും. മെയ് 10ന് വൈകിട്ട് 4ന് സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ , കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ് , ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ എന്നിവർ സംസാരിക്കും. […]

കോട്ടയം ഞാലിയാകുഴി കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം ഓട നിർമാണം.: ഗതാഗതം നിരോധിച്ചു.

കോട്ടയം: കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം റോഡിനു കുറുകെ ഓട നിർമാണം നടക്കുന്നതിനാൽ ഇന്നു (07/05/2024 )മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി കോട്ടയം നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. പള്ളം തോട്ടയ്ക്കാട് റോഡിൽ നിന്നും ഈ റോഡിലേക്ക് പ്രവേശിക്കേണ്ടവർ മണർകാട് – തെങ്ങണ റോഡിൽ നിന്നും ഉണ്ണാമറ്റം കവല വഴി മണികണ്ഠപുരം ഭാഗത്തേക്ക് പ്രവേശിക്കേണ്ടതാണ്.

മേയര്‍ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ തീരുമാനം

  തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശങ്ങൾ നൽകി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹർജി പരിഗണിച്ച് മേയർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്.   ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ അന്യായമായി തടങ്കലിൽ വയ്ക്കൽ അസത്യം പറയൽ അടക്കമുള്ള ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജിയിൽ ആരോപിക്കുന്ന കുറ്റങ്ങൾ ചുമത്തി മേർക്കും കുടുംബത്തിനും എതിരെ കേസെടുക്കാനാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, […]

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന പെൺകുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; പോക്സോ കേസിൽ 94-കാരൻ അറസ്റ്റിൽ

തൃശൂർ : പുന്നയൂർക്കുളത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെ(94) യാണ് അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.