play-sharp-fill
കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന പെൺകുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; പോക്സോ കേസിൽ 94-കാരൻ അറസ്റ്റിൽ

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന പെൺകുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു ; പോക്സോ കേസിൽ 94-കാരൻ അറസ്റ്റിൽ

തൃശൂർ : പുന്നയൂർക്കുളത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെ(94) യാണ് അറസ്റ്റ് ചെയ്തത്.

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group