കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 10 മുതൽ കോട്ടയം പബ്ലിക് ലൈബ്രറിയിൽ 

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 10 മുതൽ കോട്ടയം പബ്ലിക് ലൈബ്രറിയിൽ 

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയും കുട്ടികളുടെ ലൈബ്രറിയായ ന്യൂവേവും, ഫിലിംസൊസൈറ്റികളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം , മെയ് 10 മുതൽ 12വരെ  ചിത്ര താര പബ്ലിക് ലൈബ്രറിയുടെ മിനിതീയറ്ററിൽ നടക്കും.

മെയ് 10ന് വൈകിട്ട് 4ന് സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ , കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം റബേക്ക ബേബി ഐപ്പ് , ന്യൂവേവ് ഫിലിംസൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ എന്നിവർ സംസാരിക്കും.

 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ മുഖ്യകഥാപാത്രമായി, കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയ ആറ് പ്രശസ്ത സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിനിമകൾ

മെയ് 10 ന്  ഉച്ചയ്ക്ക് 2:00 മണിക്ക് – ചിൽഡ്രൻ ഓഫ് ഹെവൻ – (ഇറാൻ )സംവിധാനം മജീദ് മജീദി.

വൈകുന്നേരം 5:00 മണിക്ക് – ദി കിഡ് (സംവിധാനം ചാർലി ചാപ്ലിൻ )

ഉച്ചയ്ക്ക് 12:00 മണിക്ക് – ദ ക്രോസിംഗ് (നോർവീജിയൻ ) സംവിധാനം ജോൻീ ഹെൽഗിലാൻഡ്.

 

വൈകുന്നേരം 4: 00 മണിക്ക് – ബെലി ആൻഡ്സെബാസ്റ്റ്യൻ (ഫ്രഞ്ച് ) സംസിധാനം നിക്കോളസ് വാനിയർ .

 

മെയ് ഉച്ചയ്ക്ക് 2:00 മണിക്ക് ഹൈദി (ജർമൻ ) അലൈൻ ജിസ്പോണ്ടർ)

 

വൈകുന്നേരം 4:00 മണിക്ക് – പെലേ – (യു.എസ്.എ ) സംവിധാനം ജെഫ് സിംബാലിസ്റ്റ്, മൈക്കൽ സിംബാലിസ്റ്റ് . എന്നീ സിനിമകൾ പ്രദർശിപ്പിക്കും.