മേയര്‍ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ തീരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശങ്ങൾ നൽകി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹർജി പരിഗണിച്ച് മേയർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ അന്യായമായി തടങ്കലിൽ വയ്ക്കൽ അസത്യം പറയൽ അടക്കമുള്ള ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജിയിൽ ആരോപിക്കുന്ന കുറ്റങ്ങൾ ചുമത്തി മേർക്കും കുടുംബത്തിനും എതിരെ കേസെടുക്കാനാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, സഹോദരന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആൾ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് കോടതിയുടെ നിർദ്ദേശം.
മേയറുടെ പരാതിയിൽ യദുവിനെതിരെ കേസ് എടുത്തിരുന്നു. അതേസമയംക്കെതിരെ നൽകിയ പരാതി പോലീസ് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് കോടതിയെ സമീപിച്ചത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നായിരുന്നു യദുവിന്റെ ഹർജി. എന്നാൽ അപ്രകാരമാണോ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ മൊഴി എന്ന പേരിൽ പ്രചരിക്കുന്നത് യഥാർഥ്യമല്ല എന്ന് കണ്ടക്ടറായ സുബിൻ. സംഭവം നടന്ന രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ കെഎസ്ആർടിസി അധികൃതർക്ക് മൊഴി നൽകിയതാണെന്നും സുബിൻ പറഞ്ഞു.