video
play-sharp-fill

ശക്തമായ മഴ ; പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ കരുതൽ ; പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്, ചികിത്സ ഉറപ്പാക്കണം; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന് നിര്‍ദേശങ്ങള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം:മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിക്കെതിരെ വളരെയേറെ […]

സംസ്ഥാനത്ത് ജൂൺ 02 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ; ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ ഇന്ന് മുതൽ ജൂൺ 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ […]

കോട്ടയത്ത് കഴിഞ്ഞ മൂന്നു മണിക്കൂറായി അതിതീവ്ര മഴ; മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നു ; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യത ; നദീതീരത്തുള്ളവർ അതീവ ശ്രദ്ധ പാലിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴപെയ്യുന്നതിനാൽ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് […]

കോട്ടയം ജില്ലയിൽ നാളെ (01/ 06/2024) കുമരകം, കുറിച്ചി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (01/ 06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിൽ 01 -06 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് […]

ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ വാക്ക് തർക്കം ; കുഴിമന്തിക്കട അടിച്ചു തകർത്ത് പൊലീസുകാരൻ ; ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണത്തിന് പിന്നിൽ ; പൊലീസുകാരനെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസുകാരന്‍ കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ […]

ഗുണ്ട- പൊലീസ് ബന്ധം തെളിത്തതോടെ സംസ്ഥാന വ്യാപകമായി ക്രിമിനൽ പോലീസുകാരെ നോട്ടമിട്ട് ആഭ്യന്തര വകുപ്പ്; അച്ചടക്കനടപടി എടുക്കുന്നതിലും സർക്കാരിന് ഇരട്ടത്താപ്പ്: ഐപിഎസുകാരേയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനെയും തൊടാൻ സർക്കാരിന് പേടി; വിജിലൻസ് നടപടികളും അനധികൃത സ്വത്ത് സമ്പാദന അന്വേഷണവുമെല്ലാം ഡിവൈഎസ്പിമാർ വരെയുള്ളവരിൽ മാത്രം

തിരുവനന്തപുരം: ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപ്പാക്കുന്ന ആഗ് ഓപ്പറേഷന്റെ ഭാഗമായി അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തില്‍ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഡിവൈഎസ്പിയേയും പൊലീസുകാരേയും ഗുണ്ടയുടെ വീട്ടിൽ കണ്ടതും എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി സാബു ശുചിമുറിയില്‍ ഒളിച്ചതും റിട്ടയർ ചെയ്യാൻ […]

ഇടുക്കിയില്‍ ശക്തമായ മഴ ; പലയിടങ്ങളിലും മണ്ണിടിഞ്ഞു; ഓറഞ്ച് അലര്‍ട്ട് ; രാത്രിയാത്രയ്ക്ക് നിരോധനം

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ […]

ഒറ്റയ്ക്ക് താമസിക്കുന്ന 78കാരിയുടെ വീടിൻ്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി വൃദ്ധയുടെ മാലപിടിച്ചു പറിച്ചു; പ്രതികള്‍ പിടിയില്‍ ; പ്രതികളെ പിടികൂടിയത് കൂടൽ എസ്എച്ച്ഒ എം ജെ അരുണും സംഘവും

സ്വന്തം ലേഖകൻ ഒറ്റയ്ക്ക് താമസിക്കുന്ന 78കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഒന്നര പവന്റെ മാലപിടിച്ചുപറിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ കഞ്ചോട് ഭാഗത്ത് താമസിക്കുന്ന 78കാരിയായ തങ്കമ്മയെയാണ് പ്രതികള്‍ ആക്രമിച്ചത്. അനൂപ്, ഗോകുല്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആരോഗ്യമന്ത്രിയുടെ പിഎയും ചേർന്ന് നിയമന തട്ടിപ്പ് നടത്തുന്നുവെന്ന് ആശുപത്രി കോമ്പൗണ്ടിൽ ബോർഡ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ എച്ച്ഡിഎസ് ജീവനക്കാരെ വ്യാപകമായി തിരികി കയറ്റുന്നതായി പരാതി. ക്ലീനിംഗ്, അറ്റൻഡർ, സെക്യൂരിറ്റി, ഡിറ്റിപി ഓപ്പറേറ്റർ, നേഴ്സുമാർ, പിആർഒമാർ തുടങ്ങിയ തസ്തികകളിലാണ് ജീവനക്കാരെ വ്യാപകമായി തിരികി കയറ്റുന്നതെന്നാണ് ആരോപണമുയരുന്നത്. ഈ വിവരം ചൂണ്ടിക്കാണിച്ച് ആശുപത്രി സംരക്ഷണ സമിതിയുടെ […]

രാഷ്ട്രപിതാവിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ മൂന്നാനിയിലുള്ള ഗാന്ധി സ്‌ക്വയറിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധം നടത്തി ; ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ പാലാ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ അപലപിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറിൽ പ്രതിഷേധമുയർത്തി. പ്രതിഷേധം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശം രാജ്യത്തിനു ലോകത്താകമാനം അവമതിപ്പ് ഉളവാക്കിയിരിക്കുകയാണ്. […]