കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ […]

ബാംഗ്ലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു; ഒഴിവായത് വൻ ദുരന്തം

ബംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീ അണക്കുകയും ചെയ്തതാണ് റിപ്പോർട്ട്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. പൂണെയില്‍ നിന്നാണ് വിമാനം ബെംഗളൂരുവിലെത്തിയത്. ഇവിടെ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടതായിരുന്നു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് […]

ഐപിഎല്‍ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവില്‍ ബെംഗളൂരു പ്ലേ ഓഫില്‍; ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി; പുതിയ ചരിത്രം നെയ്തത് തുടർച്ചയായ ആറ് മത്സരം ജയിച്ച്

ഡൽഹി: ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തില്‍ ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി തുടർച്ചയായ ആറു മത്സരം ജയിച്ചാണ് പുതിയ ചരിത്രം നെയ്തത്. 27 റണ്‍സിനായിരുന്നു ഫാഫിന്റെ സംഘത്തിന്റെയും ജയം. തുടർച്ചയായ ആറ് മത്സരം ജയിച്ചാണ് ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കിയത്. 219 റണ്‍സ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്ത […]

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേർ ; ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 50ലേറെ പേര്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 […]

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത ; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, […]

കോട്ടയം ജില്ലയിൽ നാളെ (19/ 05/2024) പാലാ, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (19/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വൈദ്യുതി ഭവൻ, മാർക്കറ്റിൻ്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നാളെ (19/05/24) രാവിലെ 6.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. നാളെ 19-05-24(ഞായർ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, സംഗീത, മാക്സ്, ഇടിമണ്ണിക്കൽ, കാവാലം കോംപ്ലക്സ്, സിൽക്ക് കേന്ദ്ര, മാലി, ട്രെൻഡ്സ്, വാണി, പഞ്ചവടി, പി.എം.ജെ കോംപ്ലക്സ്, മാരുതി, […]

മാസങ്ങളായി പല വീടുകളില്‍ നിന്നും മീറ്റര്‍ മോഷണം പോകുന്നതായി പരാതി ; ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സ്വന്തം ലേഖകൻ കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദ്ദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ വാട്ടര്‍മീറ്ററാണ് മോഷ്ടിച്ചത്. പെട്ടി ഓട്ടോയില്‍ വന്ന ഇവര്‍ വീടിന്റെ പരിസരം വീക്ഷിച്ചതിനു ശേഷം ആളില്ലെന്ന് മനസ്സിലാക്കി ഗേറ്റ് തുറന്ന് ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചു ചാക്കില്‍ ആക്കി വേഗത്തില്‍ വാഹനം ഓടിച്ചു […]

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു ; അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്

സ്വന്തം ലേഖകൻ  കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം […]

ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ∙ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് പള്ളിച്ചന്തയിൽ വച്ച് രാജേഷ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ കുത്തികൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണു വിവരം. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി കേളമംഗലം സ്വദേശിയാണ്.  

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; 24കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പതിനേഴുകാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി […]