നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ല ; കോട്ടയം പാഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയുമായി കർഷക കോൺഗ്രസ്

നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിച്ചില്ല ; കോട്ടയം പാഡി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണയുമായി കർഷക കോൺഗ്രസ്

കോട്ടയം : നെല്ലിൻ്റെ വില കിട്ടാത്തതിനെതിരെ കോട്ടയം പാഡി ഓഫീസിന് മുൻപിൽ കർഷക കോൺഗ്രസ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടയം തിരുനക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.

 

നെല്ല് സംഭരിച്ചു കഴിഞ്ഞിട്ടും കർഷകർക്ക് പണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. പണം നൽകാനായി സപ്ലൈകോ അധികാരപ്പെടുത്തിയ എസ് ബി ഐ ബാങ്ക് ഗുരുതരമായ വീഴ്ചയാണ് നടത്തിയത് എന്ന് കർഷകർ പറയുന്നു.

കനറാ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ സംഭരണത്തിന്റെ തുക കൃത്യമായി കർഷകർക്ക് നൽകുമ്പോഴാണ് എസ്ബിഐ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നത്. പിണറായി സർക്കാറിന്റെ കീഴിൽ കാർഷിക മേഖല സമ്പൂർണ്ണമായ തകർച്ചയാണ് നേരിടുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കെസി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ആർ. എസ്. സ്വീകരിക്കുവാൻ പോലും എസ് ബി ഐ അധികൃതർ തയ്യാറാകുന്നില്ല. പിആർഎസ് കർഷകരുടെ വിഷയം അല്ലെന്നും സംഭരിച്ച നെല്ലിൻറെ പണമാണ് കർഷകർ ആവശ്യപ്പെടുന്നതെന്നും കെ സി ജോസഫ് ചൂണ്ടിക്കാട്ടി. നെല്ല് സംഭരണത്തിന്റെ തുക എത്രയും വേഗം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് അനിൽമലരിക്കൽ അധ്യക്ഷനായി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി തോമസുകുട്ടി മണക്കുന്നേൽ, സന്തോഷ് ചന്നാനിക്കാട്, റോയ് ജോൺ ഇടത്തറ, ജോൺ ചാണ്ടി തുടങ്ങിയവർ സംസാരിച്ചു.