പത്തനംതിട്ടയില്‍ തന്‍റേത് ഉറപ്പായ വിജയമാണന്ന് തോമസ്ഐസക്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.

  തിരുവനന്തപുരം: 2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്‍റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും. പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

പോളിംഗ് ഉദ്യോഗസ്ഥർ മുതൽ സുരക്ഷാ ജീവനക്കാർ വരെ സ്ത്രീകൾ ; കോട്ടയത്ത് ആകെ 81 വനിതാ പോളിങ് ബൂത്തുകൾ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 81 വനിതാ പോളിങ് ബൂത്തുകൾ (പിങ്ക് പോളിംഗ് സ്റ്റേഷൻ) പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകൾ. 9 നിയോജക മണ്ഡലങ്ങളിലും 9 വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. 9 യുവ പോളിങ് ബൂത്തുകൾ. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്നു. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും’ ഇപി ജയരാജൻ വേണ്ടത്ര ജാ​ഗ്രത കാണിക്കാറില്ല ; ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും, ബിജെപി അകൌണ്ട് തുറക്കില്ല : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കണ്ണൂര്‍: എൽഡിഎഫ് കൺവീനർ ഇപി ജയരാനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപി ജയരാജൻ ജാ​ഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ല. എന്നാൽ ഇന്ന് കേരളം സംശയത്തോടെ നോക്കുന്ന ഒരാൾ അതിന് സാക്ഷ്യ വഹിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം. അയാൾക്കാണെങ്കിൽ പണം മാത്രമാണ് വേണ്ടത്. ആരാണോ പണം കൊടുക്കുന്നത് അതിനനുസരിച്ച് വാദങ്ങൾ നിരത്തുന്ന ആളാണ് […]

തെരഞ്ഞെടുപ്പ് ചൂടിനിടെ പുറത്തെ ചൂട് അറിയാതെ പോകരുത്; വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വിധിയെഴുതാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. എന്നാല്‍ ഉയര്‍ന്നു വരുന്ന അതിതീവ്ര ചൂട് വെല്ലുവിളിയാകുമോ എന്നാണ് ആശങ്കയാകുന്നത്. ഇന്ന് പാലക്കാട് 41 ഡിഗ്രി വരെ ചൂട് ഉയരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മറ്റ് ജില്ലകളിലും കനത്ത ചൂടു ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പോളിംഗ് ബൂത്തിലേക്ക് വരുമ്പോള്‍ വോട്ടര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. തൊപ്പി, കുട എന്നിവ കയ്യില്‍ കരുതുക. അയഞ്ഞ കോട്ടന്‍ വസ്‌ത്രങ്ങള്‍ ധരിക്കുക. ഒരു കുപ്പിയിൽ തിളപ്പിച്ച് ആറിച്ച […]

സുധാകരനും ശോഭയും മാദ്ധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കില്ല; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: എല്‍ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജൻ. തനിക്കെതിരെ ഉയർന്നുവന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. നിലപാടില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കുന്നയാളല്ല താനെന്ന് ജയരാജൻ വ്യക്തമാക്കി. ‘ഇടതുപക്ഷ ജനാധിപത്യമുന്നണി പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ചരിത്ര വിജയം നേടും. ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷം ജയിച്ചുവന്നാല്‍ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷമില്ലാത്തൊരു ഇന്ത്യ ഇല്ല. ഈ ധാരണയില്‍ എല്ലാവരും വന്ന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. കണ്ണൂർ നിയോജകമണ്ഡലത്തിലെ യു ഡി […]

ലോക്സഭ തിരഞ്ഞെടുപ്പ്: കോട്ടയം മണ്ഡലത്തിൽ ആദ്യമണിക്കൂറിൽ 6.29 ശതമാനം പോളിംഗ്

കോട്ടയം: കോട്ടയം മണ്ഡലത്തിൽ ആദ്യമണിക്കൂറിൽ 6.29 % പോളിങ്. (രാവിലെ 7 മുതൽ 8 മണി വരെ: ഒരു മണിക്കൂർ) – പാലാ- 6.12 – കടുത്തുരുത്തി-5.93 – വൈക്കം- 6.60 – ഏറ്റുമാനൂർ-6.28 – കോട്ടയം- 6.66 – പുതുപ്പള്ളി-6.57 – പിറവം-6.00 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 79016 പുരുഷന്മാർ: 42875 സ്ത്രീകൾ: 36140 ട്രാൻസ്‌ജെൻഡർ: 1

തിര‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം;വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പോലീസ് ഉദ്യോഗസ്ഥര്‍; പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയും പട്രോളിംഗും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പൊലീസ് ഉദ്യോഗസ്ഥര്‍. ഇതില്‍ 41,976 പേര്‍ പൊലീസ് ഉദ്യോഗസ്ഥരും 24,327 അംഗങ്ങള്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസർമാരുമാണ്. 144 ഇലക്ഷന്‍ സബ്‌ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ വിന്യാസം. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുമുണ്ടാകും. ഇന്ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 66,303 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസർമാരും ഇത്തവണ […]

രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികളും നേതാക്കളും; സ്വന്തം പേരിലും ചിഹ്നത്തിലും വോട്ട് ചെയ്ത് തോമസ് ചാഴിക്കാടൻ; കുടുംബ സമേതം വോട്ട് ചെയ്യാനെത്തി സുരേഷ് ഗോപി; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതല്‍ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍. കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്ബനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് […]

പോളിംഗിന് തൊട്ടുമുൻപ് വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; കോട്ടയം അയ്മനത്ത് പോളിംഗ് വൈകുന്നു; പത്തനംതിട്ടയിൽ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിംഗ് വൈകി; സംസ്ഥാനത്ത് പല ബൂത്തുകളിലും ഉടൻ പുതിയ മെഷീൻ എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. മോക്‌പോളിംഗിലാണ് തകരാറുകള്‍ കണ്ടെത്തിയത്. ചിലയിടങ്ങളില്‍ തകരാറുകള്‍ കാരണം മോക്പോളിംഗും വൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകള്‍ എത്തിത്തുടങ്ങി. അഞ്ചരയോടെ ആണ് മോക്പോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ച്‌ പ്രശ്നം വേഗം പരിഹരിച്ച്‌ വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. […]

കേരളം വിധിയെഴുതുന്നു…! സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങി; ജനവിധി തേടുന്നത് 194 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാൻ ഒരുങ്ങി കേരളം. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു. 2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേർ സ്ത്രീകളാണ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെ വോട്ടർമാരില്‍ 5,34,394 പേർ 18-19 പ്രായക്കാരായ കന്നിവോട്ടർമാരാണ്. 2,64232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും […]