കോട്ടയം ഞാലിയാകുഴി കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം ഓട നിർമാണം.: ഗതാഗതം നിരോധിച്ചു.

കോട്ടയം ഞാലിയാകുഴി കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം ഓട നിർമാണം.: ഗതാഗതം നിരോധിച്ചു.

കോട്ടയം: കണ്ണൻചിറ- കൊട്ടാരത്തിൽകടവ് റോഡിൽ മണികണ്ഠപുരം ക്ഷേത്രത്തിന് മുൻഭാഗം റോഡിനു കുറുകെ ഓട നിർമാണം നടക്കുന്നതിനാൽ ഇന്നു (07/05/2024 )മുതൽ ഒരു മാസത്തേക്ക് ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി കോട്ടയം നിരത്ത് പരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ
അറിയിച്ചു.

പള്ളം തോട്ടയ്ക്കാട് റോഡിൽ നിന്നും ഈ റോഡിലേക്ക് പ്രവേശിക്കേണ്ടവർ മണർകാട് – തെങ്ങണ റോഡിൽ നിന്നും ഉണ്ണാമറ്റം കവല വഴി മണികണ്ഠപുരം ഭാഗത്തേക്ക് പ്രവേശിക്കേണ്ടതാണ്.