video
play-sharp-fill

ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

സ്വന്തം ലേഖകൻ കോട്ടയം: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്​കൂളി​െൻറ പുതിയ ബഹുനില മന്ദിരത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇൗമാസം 26ന്​ ​ഉച്ചക്ക്​ 2.30ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സ്കൂൾ മാനേജർ സി.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. ഹൈസ്​കൂൾ വിഭാഗം സ്​മാർട്ട്​ മുറികളുടെ ഉദ്​ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്​മാർട്ട്​ അടുക്കളുയടെ ഉദ്​ഘാടനം ജോസ്​ കെ.മാണി എം.പിയും ഹയർ സെക്കൻഡറി വിഭാഗം ക്ലാസ് മുറികളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും നിരീക്ഷണകാമറകളുടെ ഉദ്ഘാടനം എൻ.എസ്.എസ്. യൂനിയൻ വൈസ്പ്രസിഡൻറ്​ പി. […]

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

സ്വന്തം ലേഖകൻ കോട്ടയം: നിപ വൈറസ്​ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്​ വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി സ്​റ്റേറ്റ്​ ആനിമല്‍ ഡ്​റ്റസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ (നിപ വൈറല്‍ പനി) ഹെല്‍പ്പ് ലൈന്‍ (നമ്പര്‍ 0471 2732151) എന്നിവ രൂപവത്​കരിച്ചിട്ടുണ്ട്. രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈരോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകള്‍ കടിച്ചതായി […]

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ ​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ ചേരുന്ന സർക്കിൾ കമ്മിറ്റിയോഗത്തോടെ പരിപാടികൾ ആരംഭിക്കും. 25ന്​ രാവിലെ 10ന്​ ചേരുന്ന സമ്മേളനം ബി.പി.ഇ.എ അഖിലേന്ത്യ ജനറൽസെക്രട്ടറി എം.എസ്​ ചന്ദേൽ ഉദ്​ഘാടനം ചെയ്യും. കേന്ദ്രറെയിൽവേ സഹമന്ത്രി മനോജ്​ സിൻഹ മുഖ്യപ്രഭാഷണം നടത്തും. രാജ്യസഭാംഗം പ്രഫ. റിച്ചാർഡ്​ ഹെ, ബി.എം.എസ്​ സംസ്ഥാന പ്രസിഡൻറ്​ കെ.കെ. വിജയകുമാർ എന്നിവർ സംസാരിക്കും. തുടർന്ന്​ […]

അലോട്ടിയുടെ ഗുണ്ടാ സംഘാംഗം ജിബിൻ പിടിയിൽ

സ്വന്തം ലേഖകൻ മെഡിക്കൽ കോളേജ്: ആലോട്ടിയുടെ ഗുണ്ടാ സംഘാംഗവും കഞ്ചാവ് കച്ചവടക്കാരനുമായ ജിബിൻ പിടിയിൽ. അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടയിൽ എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ച കേസിലാണ് ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പരിസരത്തു നിന്നു പിടികൂടിയ ആർപ്പൂക്കര വില്ലൂന്നി പേരോട്ട് വീട്ടിൽ ജിബിൻ ബിനോയി(21)യെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. രണ്ടാഴ്ച മുൻപ് ആർപ്പൂക്കര പനമ്പാലത്തെ ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ വീട്ടിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ ഗുണ്ടാ സംഘം എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ […]

മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

അജേഷ് മനോഹർ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചു. മദ്യലഹരിയിൽ കാറോടിച്ച വൈദികൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പൊലീസ് പിടിയിലായി. മുളന്തുരുത്തി സ്വദേശിയും വൈദികനുമായ എം.ജേക്കബി(37)നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇദ്ദേഹത്തിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഇടിച്ച വാഹനങ്ങളുടെ കേടുപാടുകൾ പരിഹരിച്ചു നൽകാമെന്നു വൈദികന്റെ ബന്ധുക്കൾ അപകടത്തിൽപ്പെട്ടവർക്ക് ഉറപ്പു നൽകിയതോടെയാണ് ഇവർ പരാതി നൽകുന്നതിൽ നിന്നു പിൻതിരിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പാറമ്പുഴ – ചവിട്ടുവരി റോഡിലായിരുന്നു അപകടം. […]

കളഞ്ഞു കിട്ടിയ പഴ്‌സിനു പിന്നാലെ പൊലീസിന്റെ പരക്കം പാച്ചിൽ; പന്ത്രണ്ടു മണിക്കൂറിനകം ഉടമയെ കണ്ടെത്തി പഴ്‌സ് തിരികെ നൽകി

സ്വന്തം ലേഖകൻ കോട്ടയം: പൊലീസ് എന്നാൽ, അത് ഇങ്ങനെയാകണമെന്നു വിളിച്ചു പറയുകയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഘം. പരാതിക്കാരനില്ല, പരാതിയുമില്ല.. ആരുടേതാണെന്നു പോലും അറിയില്ല.. എന്നിട്ടും, കയ്യിൽക്കിട്ടിയ ഒരു പഴ്‌സിന്റെ പിന്നാലെ മണിക്കൂറുകളോളം നടന്ന പൊലീസ് സംഘം പഴ്‌സ് യഥാർത്ഥ ഉടമയുടെ കയ്യിൽ തിരികെ എത്തിച്ചു. അരലക്ഷം രൂപയും, എടി.എം കാർഡും, ആധാർ കാർഡും, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പഴ്‌സാണ് നഗരമധ്യത്തിൽ പൊലീസിന്റെ കയ്യിൽ കളഞ്ഞു കിട്ടിയത്. അരലക്ഷത്തോളം രൂപയടങ്ങിയ പഴ്‌സ് കെഎസ് ആർടി സ്റ്റാൻഡിൽ നിന്ന് ഡ്യൂട്ടിയിലുള്ള പോലീസ് ഞായറാഴ്ച രാത്രിയിലാണ് […]

രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് നേരേ ആക്രമണം

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പോലീസുകാരൻ ആക്രമിച്ചതായി പരാതി. ഗുജറാത്തിലെ പോലീസ് കോൺസ്റ്റബിൾ സഞ്ജയ് അഹിറിന് എതിരെയാണ് റീവ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി ജംനാനഗറിൽ വെച്ച് ഉണ്ടായ അപകടത്തിൽ റീവയുടെ കാർ സഞ്ജയുടെ ബൈക്കിൽ ഇടിക്കുകയും, കാറിൽ നിന്നും ഇറങ്ങിയ തന്നെ സഞ്ജയ് തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നു അവർ പറഞ്ഞു. റീവയ്ക്കൊപ്പം സുഹൃത്തും അവരുടെ കൈകുഞ്ഞുമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജയെ സസ്പെൻഡ് ചെയ്തതായി ജംനാനഗർ ജില്ലാ സൂപ്രണ്ട് പ്രദീപ് സെജുൽ വ്യക്തമാക്കി. സഞ്ജയ് അഹറിനെതിലെ വകുപ്പുതല അന്വേഷണത്തിന് […]

കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമി നാളെ 4.30ന് സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. കർണാടക ഗവർണറായ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുക്കും. ഭാരതീതീർത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുന്നതോടൊപ്പം ധർമ ശാല, ശൃംഗേരി ക്ഷേത്രങ്ങളിലെ ദർശനത്തിനു ശേഷം ആയിരിക്കും സത്യ പ്രതിജ്ഞ. ചടങ്ങിൽ സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും പങ്കെടുക്കും. മുഖ്യമന്ത്രി പദവിയിൽ ഏകാധിപതിയായി പ്രവർത്തിക്കില്ലെന്നും എല്ലാ കാര്യങ്ങളിലും കോൺഗ്രസിന്റെ ഉപദേശം സ്വീകരിക്കുമെന്നും രാഹുലിന്റെ വസതി സന്ദർശിച്ചപ്പോൾ കുമാര സ്വാമി ഉറപ്പുനൽകി. കർണാടകയിൽ ആരംഭിച്ച കുട്ടുകെട്ട് തിരഞ്ഞെടുപ്പ് മുന്നിൽ […]

അവൾ എവിടെ? ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസങ്ങൾ…

ശ്രീകുമാർ എരുമേലി: മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്ന മരിയ (20) യെ കാണാതായിട്ട അറുപത് ദിവസങ്ങൾ പിന്നിട്ടുമ്പോഴും ദൂരൂഹതകൾ ഇനിയും ബാക്കി നിൽക്കുന്നു. സംഭവത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. കഴിഞ്ഞ് മാർച്ച് 22 ന് രാവിലെ 9.30 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിത്യസഹോദരിയുടെ വീട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ പെൺകുട്ടിയെ കാണാതാകുന്നത്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ ജെസ്നയെ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുയാണ്. പട്ടാപകൽ ഒരു പെൺകുട്ടിയെ കാണാതായിട്ട് പോലീസിന് ഒരു വിവരവും […]

നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. ഇതിനിടയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. ഇതുവരെ 12 പേരാണ് മരിച്ചതിൽ നാല് പേരിൽ മാത്രമാണ് നിപാ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സംബന്ധിച്ച ആശങ്ക പരക്കുന്നതിനിടെ സ്ഥിതി വിലയിരുത്താൻ മറ്റൊരു കേന്ദ്ര മെഡിക്കൽ സംഘം ഇന്ന് […]