play-sharp-fill

രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ചു, ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; ദിലീപിനെതിരെ സാക്ഷി പറഞ്ഞ സംവിധായകന്‍ ഐസിയുവിൽ ; ചികിത്സ മുന്നോട്ടു പോയത് പല സുഹൃത്തുക്കളുടെയും സഹായത്തോടെ ; ബില്ലടക്കാന്‍ സാമ്പത്തിക സഹായം എങ്ങു നിന്നും ലഭിച്ചിട്ടില്ലെന്ന് ഭാര്യ ഷീബ ; നീതിക്ക് വേണ്ടി പോരാടിയ ബാലചന്ദ്രകുമാറിന് സഹായം എത്തിക്കണമെന്ന് സുഹൃത്തുക്കള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണായക സാക്ഷിമൊഴികളും തെളിവുകളും പോലീസിന് നല്‍കിയ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ വിവിധ രോഗങ്ങള്‍ അലട്ടി ആരോഗ്യം നശിച്ച അവസ്ഥയിൽ. രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. തിരുവല്ല കെ എം ചെറിയാന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വന്‍ പണച്ചിലവ് വരുന്ന സാഹചര്യമാണ്. ഇതോടെ ചികിത്സക്ക് സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ. കുറച്ചുകാലം മുമ്ബ് കിഡ്‌നിയിലെ കല്ലിന് […]

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു ; സ്‌കൂളില്‍ പോകും വഴി പന്ത്രണ്ടുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് നൽകിയ പരാതിയിൽ അന്വേഷണം ; 23കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കോന്നി: സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്. ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച്‌ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക […]

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; മണവാട്ടി, മൈസൂര്‍ മാംഗോ, ശീലാവതി എന്നിങ്ങനെ രഹസ്യ കോഡുകള്‍; എക്‌സൈസിന് തുമ്പായത് ലഹരി തേടിയെത്തുന്നവര്‍ ഉപയോഗിച്ചിരുന്ന കോഡുകൾ ; ലഹരി വസ്തുക്കള്‍ക്കായി സമീപിച്ചിരുന്നവരിൽ സിനിമാ പ്രവര്‍ത്തകരും ; പരിശോധനയില്‍ ലഭിച്ചത് 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയും

സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. വെള്ളോറ കാരിപ്പിള്ളി കണ്ടക്കിയില്‍ വീട്ടില്‍ നൗഷാദാണ് എക്സൈസിന്റെ പിടിയിലായത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഈ സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇടപ്പള്ളി ടോള്‍ ജങ്ഷനിലെ ജിമ്മില്‍ ലഹരി തേടിയെത്തുന്നവര്‍ ഉപയോഗിച്ചിരുന്ന കോഡുകളാണ് എക്‌സൈസിനും തുമ്പായത്. മണവാട്ടി, മൈസൂര്‍ മാംഗോ, ശീലാവതി എന്നീ രഹസ്യ കോഡുകളാണ് ഇടപ്പളളിയിലെ ജിമ്മില്‍ നൗഷാദിനെ തേടിയെത്തിയിരുന്നത്. എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന […]

ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ട് ദിവസം ; ഓണ്‍ലൈനില്‍ നിന്ന് നൈലോണ്‍ കയറും വാങ്ങി മായയ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷം തുരുതുരാ സിഗരറ്റ് വലിച്ച്‌ തള്ളി ; സോഷ്യല്‍ മീഡിയ വഴി കണ്ടുമുട്ടിയ ആരവും മായയും കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് മായയുടെ സഹോദരി ; ചെക്ക് ഇന്‍ ചെയ്തത് കത്തിയുമായി, ആസൂത്രിത കൊലപാതകമെന്ന് പോലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍ സ്വദേശി ആരവിനായാണ് ബംഗളുരു പോലീസ് തിരിച്ചല്‍ നടത്തുന്നത്. നാട്ടില്‍ അധികം ബന്ധങ്ങളില്ലാത്ത വ്യക്തമാണ് ഇയാള്‍. കണ്ണൂരിലെ വീട്ടില്‍ മുത്തശ്ശന്‍ മാത്രമേയുള്ളൂ. മായ ഗൊഗോയിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കത്തിയുമായാണ് യുവാവ് അപ്പാര്‍ട്ടമെന്റില്‍ എത്തിയത്. മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തിയത്. മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നില്‍ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു എന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന […]

മണിമല സ്വദേശിയായ യുവാവിനെ ആക്രമിച്ചു മൊബൈൽ ഫോണും, പേഴ്സും കവർന്ന് വഴിയിൽ ഇറക്കിവിട്ടു ; കേസിൽ രണ്ടുപേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു ; ക്രിമിനൽ കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ യുവാക്കൾ

സ്വന്തം ലേഖകൻ പൊൻകുന്നം : യുവാവിനെ മർദ്ദിച്ച് യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ ഫോണും, പണമടങ്ങിയ പേഴ്സും കവർന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തും മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (34),വടവാതൂർ ഞാറക്കൽ ഭാഗത്ത് കിഴക്കേ ഞാറക്കൽ വീട്ടിൽ കൊച്ചുമോൻ(44) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (26:11:2024) രാത്രി 8:30 മണിയോടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് മണിമല സ്വദേശിയായ യുവാവിനെ തങ്ങൾ വന്ന ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി […]

ചേട്ടാ, നിങ്ങള്‍ വളരെ ക്ഷീണിതനാണ്, ആശുപത്രിയിലേക്ക് പോകാം” ; ഓടുന്ന ബസിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകയായി യാത്രക്കാരിയായ നഴ്സ്

സ്വന്തം ലേഖകൻ അടൂർ: മരണത്തിലേക്ക് നടന്നടുത്ത സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനുവിന്റെ ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് അടൂർ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ അടൂർ പഴകുളം പുലരിയില്‍ സൈന ബദറുദ്ദീൻ. ഓടുന്ന ബസില്‍വച്ച്‌ ഡ്രൈവർ ബിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എന്നാല്‍ അതു ഗൗനിക്കാതെ വണ്ടിയെടുത്ത ബിനുവിനെ യാത്രക്കാരിയായ സൈന ഇടപെട്ട് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനു(48)-വിന് ശാരീരിക അസ്വസ്ഥതയുണ്ടായത്. വെള്ളിയാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. അടൂർ ജനറല്‍ ആശുപത്രിയിലെ രാത്രി ജോലി കഴിഞ്ഞ് പഴകുളത്തുള്ള […]

പെന്‍ഷന്‍ പ്രായം 60 ആക്കില്ല ; ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ തള്ളി മന്ത്രിസഭാ യോഗം ; മുനമ്പം വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഭരണപരിഷ്കാര കമ്മീഷൻ ശിപാർശ മന്ത്രിസഭാ യോഗം തള്ളി. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശിപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുനമ്പം വിഷയത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും തീരുമാനമായി. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ചീഫ് സെക്രട്ടറി തീരുമാനിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടികള്‍ കമ്മീഷൻ ശിപാർശ ചെയ്യണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്‍ററി കണ്‍സഷന്‍ […]

കോട്ടയം ജില്ലയിൽ നാളെ (28/ 11/2024) തെങ്ങണ, പുതുപ്പള്ളി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (28/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താന്നിമറ്റം, നെടുംകുഴി, 9-ാം മൈൽ, കുന്നേൽപ്പാലം , ഓർവയൽ എന്നീ ഭാഗങ്ങളിൽ നാളെ(28/11/2024) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചീരൻചിറ, കുളങ്ങരപ്പടി, ഇടത്തറക്കടവ്, മാവേലിപ്പാടം ട്രാൻസ്ഫർമറുകളിൽ ( 28/11/24) ‘ 10. മുതൽ 1 വരെയും വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോർമറുകളിൽ10 മുതൽ […]

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല ; ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി : മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. സ്കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വൻതോതിലുള്ള […]

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിനും ശ്രദ്ധ കൂട്ടുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണക്രമമായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത്. പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം കുട്ടികളിൽ ഓർമ്മശക്തി കൂട്ടുകയും ശ്രദ്ധ കൂട്ടുന്നതിനും സഹായിക്കും. കുട്ടികളിൽ ബുദ്ധിവികാസത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.. മുട്ട മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വിറ്റാമിൻ ബി 12, കോളിൻ എന്നിവയും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ ബുദ്ധിവളർച്ചയ്ക്ക് വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികൾക്ക് ദിവസവും ഒരു മുട്ട വീതം നൽകുന്നത് മസ്തിഷ്കാരോ​ഗ്യത്തിന് സഹായിക്കും. സാൽമൺ ഫിഷ് ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യമാണ് സാൽമൺ ഫിഷ്. തലച്ചോറിലെ കോശങ്ങൾ ആരോ​ഗ്യത്തോടെ […]