ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന് മൂന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടി
ശ്രീകുമാർ ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി പാർട്ടിയും മുന്നിലുണ്ട്. അവസാനമണിക്കൂറിലെ ശക്തിപ്രകടനത്തിലാണ് എല്ലാ പാർട്ടികളും. റോഡ് ഷോയോടു കൂടിയാകും കലാശക്കൊട്ട് നടക്കുന്നത്. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ പാർട്ടി പ്രചാരണം തുടങ്ങിയിരുന്നു. സി. പി. എം നിയമസഭ മണ്ഡലം കമ്മിറ്റി ഓഫിസിന് നിന്നാണ് സജി ചെറിയൻ പ്രചരണം ആരംഭിക്കുന്നത്. വോട്ട് […]