പെരുമൺ ദുരന്തത്തിന് 30 വയസ്സ്; അപകടകാരണം ഇന്നും അവ്യക്തം.

പെരുമൺ ദുരന്തത്തിന് 30 വയസ്സ്; അപകടകാരണം ഇന്നും അവ്യക്തം.

കൊല്ലം: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് 30 വർഷം പൂർത്തിയാകാൻ എതാനും ദിവസങ്ങളും ബാക്കി നിൽക്കേ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും കണ്ടെത്താനാവാതെ് ഇന്ത്യൻ റെയിൽവേ.
1988 ജൂലായ് എട്ടിന്് കേരളീയരെ ഒന്നാകെ ദു:ഖത്തിലാഴ്ത്തിയ പെരുമൺ ദുരന്തം ഉണ്ടാകുന്നത്. കൊല്ലത്ത് പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സ് പാളം തെറ്റി അഷ്ടമുടി കായലിലേക്ക് മറിഞ്ഞത്. അപകടത്തിൽ 105 പേർ മരിക്കുകയും ഇരുനൂറോളം യാത്രക്കാർക്ക് പരിക്കുപറ്റുകയും ചെയ്യ്തു. 10 കോച്ചുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു.
നാട്ടുകാരുടെയും സന്നദ്ധ സംഘടനയുടെയും ജീവൻ പോലും പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനം കൊണ്ട് ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചു.
ദുരന്തം നടന്നിട്ട് 30 വർഷം പിന്നിടാറായിട്ടും അപകട കാരണം വ്യക്തമാക്കാൻ കഴിയാത്തത് ഇന്ത്യൻ റെയിൽവേയുടെ വലിയൊരു വീഴ്ച തന്നെയാണ്. അപകടകാരണം ടൊർണാഡോ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റാണെന്ന് വ്യോമസേനാ ഉദ്യോഗസ്ഥൻ സി. എസ്. നായിക്ക് ഉൾപ്പെടുന്ന അന്വേഷണ സംഘം അഭിപ്രായപ്പെട്ടെങ്കിലും യഥാർത്ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് പ്രഖ്യാപിച്ച ബാംഗ്ലൂരിലെ സേഫ്റ്റി കമ്മിഷണർ സൂര്യനാരായണന്റെ വാദം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ, റെയിൽവേ അധികൃതർ തന്ത്രപൂർവമായി കേസ് ഒതുക്കിത്തീർത്തു. ഇതിനു പുറമെ ഒരുപാട് വാദങ്ങളും അക്കാത്ത് ഉയർന്നിരുന്നു. ജുഡിഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടും നടന്നില്ല.
മരണസംഖ്യ 105 ആയിരിക്കെ അന്നത്തെ റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം 30 പേർക്ക് ഇനിയും ലഭിച്ചിട്ടില്ല. പെരുമൺ ദുരന്തത്തിന്റെ ഓർമ്മയ്ക്കായി റെയിൽവേ പണികഴിപ്പിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. വികസനത്തിന്റെ പേരിൽ റെയിൽവേക്ക് പലതവണ സ്മൃതി മണ്ഡപം മാറ്റിസ്ഥാപിക്കേണ്ടതായും വന്നു.

(കേരള മീഡിയ അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച ത്രിദിന മീഡിയാ ക്യാമ്പിൽ പങ്കെടുത്ത സ്‌കൂൾ കുട്ടികളിലൊരാളായ അജിനു സജി (എം.ഇ.എസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി) തയ്യാറാക്കിയ റിപ്പോർട്ട്.)